ഒറ്റപ്പാലം: സ്വർണക്കുടം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഭിഭാഷകനെ തട്ടിപ്പിനിരയാക്കാൻ ശ്രമം. ചെറിയ വിലക്ക് സ്വർണക്കുടം നൽകാമെന്ന് പറഞ്ഞാണ് ഒരാൾ ഒറ്റപ്പാലം സ്വദേശി അഡ്വ ആർ.പി ശ്രീനിവാസനെ ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പിന് ശ്രമിച്ചത്. അസാം സ്വദേശിയാണെന്നും നേരത്തെ വീട്ടിൽ പെയിന്റിങ് ജോലിക്ക് വീട്ടിൽ വന്നിരുന്നെന്നുമാണ് വിളിച്ചയാൾ അഭിഭാഷകനോട് പറഞ്ഞത്. സ്വർണകുടത്തിന്റെ വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് അഭിഭാഷകൻ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നു.

To advertise here,