മുംബൈ: സുഹൃത്തിനൊപ്പം പുറത്തുപോയ 35-കാരിയെ വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വർഷ തുർകറിനെയാണ് ഗോണ്ഡിയ ജില്ലയിലെ വനത്തിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ട് രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പമുള്ള സുഹൃത്ത് യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വർഷ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിൽ നിന്നിറങ്ങിയതാണ്. സുഹൃത്തായ നിതീഷ് അഗർവാളിനൊപ്പം വർഷ വെയ്ൻഗംഗ നദിക്കരയിലേക്കു പോയതായി പോലീസ് പറയുന്നു. ഒരു മണിക്കൂറിനുശേഷം വർഷയെ ആരോ ആക്രമിച്ചെന്നും വേഗം എത്തണമെന്നും നിതീഷ് കുടുംബത്തെ അറിയിച്ചു. മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിക്കു സമീപമുള്ള ബോന്ദ്രാണി വനമേഖലയിൽ ബന്ധുക്കളെത്തിയപ്പോൾ വർഷയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. ഉടൻതന്നെ ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കു കൊണ്ടുപോയെങ്കിലും, വൈകീട്ട് ഏഴോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
പുണെ വിമാനത്താവളത്തിൽ സ്വകാര്യ എയർലൈനിലെ ജീവനക്കാരിയാണ്. ഭർത്താവ് ഇൻഡോറിലാണ് താമസം. 2024-ലാണ് ഇവർ വിവാഹിതരായത്. രണ്ടര വയസ്സുള്ള മകൾക്കൊപ്പം ദീപാവലി ആഘോഷിക്കാനായി മധ്യപ്രദേശിലെ ബലാഗഡ് ജില്ലയിലെ തന്റെ വീട്ടിലേക്ക് പോയതാണ് വർഷ.
വർഷയെമുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തെന്നാണ് ഒപ്പമുണ്ടായിരുന്ന നിതീഷ് പോലീസിനോടു പറഞ്ഞത്. മുഖംമൂടി സംഘം വർഷയെ ആക്രമിച്ച് 40,000 രൂപയും സ്വർണാഭരണങ്ങളും കവർന്നെന്നും സുഹൃത്ത് അറിയിച്ചു. എന്നാൽ ഇത്ര വലിയ ആക്രമണമുണ്ടായിട്ടും നിതീഷിന് ഒന്നും സംഭവിക്കാത്തതിൽ പോലീസ് സംശയം പ്രകടിപ്പിച്ചു. വർഷ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കപ്പെട്ടതായും നിതീഷിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും പോലീസ് പറയുന്നു.
Content Highlights: 35-year-old Varsha Turkare found dead in Gondia forest with severe injuries., She went out with her friend Nitish Agarwal near the Wainganga river., Friend claims masked men attacked them and robbed valuables., Police suspect contradictions in the friend's statement as he remained unharmed.
Published: 17 Nov 2026, 10:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented