തൃശ്ശൂർ: വരവൂരിൽ കുട്ടികൾക്കുനേരെ മദ്യലഹരിയിൽ യുവാവിന്റെ അതിക്രമം. പാലക്കൽ ക്ഷേത്ര പരിസരത്താണ് ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചോദിക്കാനെത്തിയ നാട്ടുകാരെയും യുവാവ് ആക്രമിച്ചു. കുട്ടികൾക്കും ഒരു വയോധികയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു.

To advertise here,

കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് മദ്യലഹരിയിലെത്തിയ ഷനീഷ് എന്ന യുവാവ് തങ്ങളെ ആക്രമിച്ചതെന്ന് കുട്ടികൾ പറയുന്നു. മോശം വാക്കുകൾ വിളിച്ച് അധിക്ഷേപിക്കുകയും ബോൾ പിടിച്ചുവാങ്ങുകയും ചെയ്തതായി കുട്ടികൾ ആരോപിക്കുന്നു. സംഭവത്തിന്റം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് കേസെടുത്തിട്ടുണ്ട്.