കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ യുവാവിന്റെ വിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു. പാതാളം സ്വദേശി സലീമിന്റെ വിരലാണ് അറ്റുപോയത്. സലീമിന്റെ മകന്റെ ഭാര്യയുടെ സ്വർണമാല മോഷ്ടിക്കുന്നത് തടയുന്നതിനിടെയാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണശ്രമം. ഇതരസംസ്ഥാന തൊഴിലാളിയാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.

To advertise here,

സലീമിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. വെള്ളം ശേഖരിക്കാനായി പൊതുപൈപ്പിനുസമീപത്ത് എത്തിയപ്പോഴായിരുന്നു മോഷണശ്രമം. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ യുവതി ബഹളം വെച്ചു. തുടർന്നാണ് സലീം ഓടിയെത്തിയത്.

മോഷണശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവ് വിരൽ കടിച്ചുമുറിച്ചു. അറ്റുപോയ വിരലുമായി സലീമിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർക്കാനാണ് ശ്രമം.