മെട്രോ സ്റ്റേഷനിൽ മദ്യപിച്ച് ബഹളംവെച്ചു, പോലീസുകാർക്ക് നേരെ അധിക്ഷേപം; യുവാവ് അറസ്റ്റിൽ
ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ മദ്യപിച്ച് ബഹളംവെച്ച യുവാവ് അറസ്റ്റിൽ. പനങ്ങാട് സ്വദേശി അഭിജിത് അഭിയാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടാണ് പാലാരിവട്ടം ഭാഗത്ത് നിന്നും മദ്യപിച്ചശേഷം ഇയാൾ ഇടപ്പള്ളി മെട്രോ സ്റ്റേഷനിലേക്കെത്തിയത്. മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കുനേരെയും ഇയാൾ അധിക്ഷേപം നടത്തി. ഡ്യൂട്ടിയിലുള്ളവർ തന്നെയാണ് യുവാവിന്റെ പരാക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ ഭാരതീയ ന്യായസംഹിത 118 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.
Inshort: A drunken man caused a disturbance at Edappally Metro Station, misbehaved with police, was arrested under IPC 118A, and later granted bail.
Content Highlights: A drunken youth was arrested at Edappally Metro Station for creating a ruckus
Published: 06 Mar 2025, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented