കൊച്ചി: കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ ഇയാൾ ജീവനക്കാരെയും യാത്രക്കാരെയും അധിക്ഷേപിക്കുകയും, തടയാൻ ശ്രമിച്ചവരെ ആക്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശിയായ അലക്‌സാണ്ടർ എന്ന യുവാവിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാത്രി 10 മണിക്കാണ് നഗര മധ്യത്തിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ടുകൊണ്ട് ഇയാൾ പരാക്രമം ആരംഭിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ആളുകളോട് വളരെ മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ബസിലെ ഒരു ജീവനക്കാരനോടും യാത്രക്കാരോടും ഇയാൾ മോശമായ രീതിയിൽ പെരുമാറി.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അലക്‌സാണ്ടർ അവർക്കു നേരെയും തിരിയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: A drunk youth stopped a KSRTC bus in the middle of Kochi city., The accused abused and attacked bus staff, passengers, and bystanders., Ernakulam Central Police registered a case against Edakochi native Alexander., An investigation is currently underway by the local police.
Published: 04 Sept 2026, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented