തിരുവനന്തപുരം: ആറ്റിങ്ങലില്‍ പുതുവത്സരാഘോഷത്തിനിടെ പോലീസുകാര്‍ക്ക് നേരേ ആക്രമണം. അവനവഞ്ചേരി കൈപ്പറ്റിമുക്കിലാണ് പോലീസ് പട്രോളിങ് സംഘത്തിന് നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്നുപോലീസുകാര്‍ക്ക് പരിക്കേറ്റു. കേസില്‍ നാലുപ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

To advertise here,

ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് ഒരുസംഘം യുവാക്കള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. എസ്.ഐ.മാരായ മനു, ഹണി, സി.പി.ഒ. സെയ്ദലി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

മദ്യലഹരിയിലാണ് യുവാക്കള്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. കേസില്‍ രണ്ടുപ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണ്.