തൊടുപുഴ (ഇടുക്കി): ഡ്യൂട്ടിസമയത്ത് മദ്യപിച്ചതിന് സസ്പെൻഷനിലായ എസ്.ഐ.ക്ക് സർക്കിൾ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം നൽകി വിവാദ ഉത്തരവ്.
മദ്യപിക്കുകയും, പോലീസ് ജീപ്പിൽനിന്ന് മദ്യക്കുപ്പിയും ചീട്ടും നിരോധിത പുകയില ഉത്പന്നവും കണ്ടെത്തുകയും ചെയ്തതിന് സസ്പെൻഷനിലുള്ള കരിമണ്ണൂർ എസ്.ഐ. എൻ.എസ്. റോയിക്കാണ്, നടപടിക്കാലത്തുതന്നെ സ്ഥാനക്കയറ്റം നൽകിയത്.
24-ന് പോലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ സ്ഥാനക്കയറ്റപ്പട്ടികയിലാണ് റോയിയുടെ പേരുള്ളത്. മലപ്പുറം ജില്ലാ നർകോട്ടിക് സെല്ലിലേക്കാണ് നിയമനം.
പട്ടികയിലുള്ള എസ്.ഐ.മാർ ഇസ്പെക്ടർമാരായി നിയമിതരാകാൻ യോഗ്യരാണെന്ന് പറയുന്നു. റോയ് സസ്പെൻഷനിലായ വിവരം ഇടുക്കി ജില്ലാ പോലീസ് അധികൃതർ സംസ്ഥാന പോലീസ് മേധാവിയെ വേണ്ടസമയത്ത് അറിയിക്കാതിരുന്നതിനാലാണ് പേര് പട്ടികയിൽ ഇടംപിടിച്ചതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ, ജില്ലാ പോലീസ് ഇത് നിേഷധിച്ചു.
ജൂലായ് 20-ന് പുലർച്ചെ തൊടുപുഴ മങ്ങാട്ടുകവലയിൽ ഫുട്ബോൾ ലോകകപ്പ് ഫൈനൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിനിടെയാണ് എൻ.എസ്. റോയിയും സിവിൽ പോലീസ് ഓഫീസർ ജിജോ ആന്റണിയും പോലീസ് വാഹനത്തിെലത്തിയത്.
പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടതോടെ, ഇരുവരും മദ്യപിച്ചിട്ടുണ്ടെന്ന് കൂടിനിന്നവർക്ക് സംശയം തോന്നി. അവർ തൊടുപുഴ സി.ഐ. സിജോ വർഗീസിനെ വിവരമറിയിച്ചു. അദ്ദേഹമെത്തി വാഹനം പരിശോധിച്ചപ്പോൾ മദ്യക്കുപ്പിയും നിരോധിത പുകയില ഉത്പന്നവും ചീട്ടും കണ്ടെത്തുകയായിരുന്നു.
കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്‍സ് ലാബിൽ നടന്ന രക്തപരിശോധനയിൽ, ഇവർ മദ്യപിച്ചിരുന്നെന്ന് െതളിഞ്ഞു. ഇതിന്റെ റിപ്പോർട്ടിലാണ്, ഇരുവരും മദ്യപിച്ചിരുന്നതായി വ്യക്തമായത്.
ജൂലായ് 25-നാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. ഇപ്പോൾ പുറത്തിറക്കിയ പട്ടിക എൻ.എസ്. റോയി സസ്പെൻഷനിലാകുന്നതിനുമുൻപ് തയ്യാറാക്കിയതാണെന്നും, ശേഷം തന്നോട് അഭിപ്രായം തേടിയിട്ടില്ലെന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു.
സ്ഥാനക്കയറ്റം റദ്ദാക്കാനുള്ള നടപടികൾ വരുംദിവസങ്ങളിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: A suspended SI, N.S. Roy, was included in the promotion list for Circle Inspectors., He was previously suspended for consuming alcohol on duty and possessing banned tobacco and playing cards in a police vehicle., Chemical analysis confirmed alcohol consumption, leading to his suspension on July 25., The Idukki District Police Chief stated that steps will be taken to cancel the promotion.
Published: 28 Aug 2026, 08:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented