കട്ടപ്പന: ഇടുക്കിയിൽ കട്ടപ്പന നഗരത്തിൽ വിൽപനയ്ക്ക് എത്തിച്ച ഒമ്പത് ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിലായി. കാഞ്ചിയാർ കൽത്തൊട്ടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ചെട്ടികുളങ്ങര പല്ലാശ്ശേരിൽ സുധീഷ് സുരേഷി(30)നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്നു രണ്ടുഗ്രാം കഞ്ചാവും കണ്ടെടുത്തു.

To advertise here,

സുധീഷിന്റെ കൈയിൽനിന്ന്‌ എം.ഡി.എം.എ. വാങ്ങിയ കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് (30) ശനിയാഴ്ച രാത്രി അറസ്റ്റിലായിരുന്നു. മൂന്നു ദിവസം മുൻപ് അഖിലിനെ 20 ഗ്രാം കഞ്ചാവുമായും അറസ്റ്റ് ചെയ്തിരുന്നു.

കട്ടപ്പന എസ്.ഐ. എബി ജോർജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഖിലിന്റെ പേരിൽ ഒട്ടേറെ ക്രിമിനൽ കേസുകളും ഉള്ളതിനാൽ ഗുണ്ടാ പട്ടികയിൽ പെടുത്താനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്.