കോഴിക്കോട്: മിഠായിതെരുവിലെ ചെരുപ്പ് കടയിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടി. പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് വിട്ടയച്ചതിനു പിന്നാലെ നഗരത്തിൽനിന്ന് ബൈക്ക് മോഷ്ടിച്ചതോടെ വീണ്ടും പിടിയിലാകുകയായിരുന്നു.
എസ്എം സ്ട്രീറ്റിലെ സുഹറ ഫുട്‌വെയറിൽ ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മോഷണം നടന്നത്. സെയിൽസ്മാൻ മുകളിലത്തെ നിലയിലേക്ക് പോയപ്പോൾ കുട്ടി കൗണ്ടർ തുറന്ന് പണം കവരുകയായിരുന്നു. 5500 രൂപയാണ് മോഷ്ടിച്ചത്.
ഷൂ വാങ്ങാനായാണ് കുട്ടി രാവിലെ 10 മണിയോടെ കടയിലെത്തിയത്. സെയിൽസ്മാൻ ഷൂകൾ എടുത്തുകാണിക്കുകയും തുടർന്ന് മുകളിൽ നിന്ന് മറ്റൊരു ഷൂ എടുക്കാൻ പോകുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി കൗണ്ടർ തുറന്ന് പണം എടുക്കുകയും തുടർന്ന് ഷൂ വാങ്ങി പണം നൽകി കുട്ടി കടയിൽനിന്ന് പോകുകയും ചെയ്യുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.
തുടർന്ന് കടയിലെ സിസിടിവി ദൃശ്യങ്ങളടക്കം ഉടമ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കുട്ടിയെ പിടികൂടിയെങ്കിലും രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.
ഇതിന് പിന്നാലെ കുട്ടി നഗരത്തിലെ മറ്റൊരിടത്തെത്തി ഒരു ബൈക്കും മോഷ്ടിച്ചു. ഇത് നാട്ടുകാർ കൈയ്യോടെ പിടികൂടി. തുടർന്ന് കുട്ടിയെ പോലീസിന് കൈമാറി. നിലവിൽ മോഷണത്തിൽ പോലീസ് കേസ് എടുത്തിട്ടില്ല. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറാനുള്ള തീരുമാനം പരിഗണനയിലാണെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: minor boy arrested in theft case
Published: 19 Jun 2024, 06:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented