കോഴിക്കോട്: യുവതിയോട് അതിക്രമംകാട്ടിയ ഓൺലൈൻ ബൈക്ക് ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവ് സ്വദേശിയായ മുല്ലശ്ശേരി വീട്ടിൽ കെ.ടി. ജഗദീഷ് (49) ആണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയായ ഇരുപതുകാരിയോടാണ് അതിക്രമം കാട്ടിയത്.

To advertise here,

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അരയിടത്തുപാലത്തുനിന്ന് കോട്ടൂളിയിലേക്ക് പോകാനാണ് ബൈക്ക് ബുക്കുചെയ്തത്. യുവതിയുടെ പരാതിയെത്തുടർന്ന് മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.