
കൊച്ചി: കൊച്ചിയിൽ ബലാത്സംഗക്കേസിൽ പ്രതിയായ ഡോക്ടർക്കെതിരെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡോക്ടർ സ്വന്തം ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇൻഫോപാർക്ക് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പന്ത്രണ്ടോളം സ്ത്രീകൾക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളാണ് കണ്ടെടുത്തത്.
കേസിലെ പ്രതിയായ ഡോക്ടർ ജോൺ വർഗീസ് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനായി ഉടൻ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് ഇൻഫോപാർക്ക് പൊലീസ് നൽകുന്ന സൂചന.
യുവനടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പിള്ളിയും ഉൾപ്പെട്ട ഫ്ലാറ്റിലെ ബ്ലാക്ക്മെയിലിങ് കേസിലാണ് ഇപ്പോൾ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഡോക്ടർ കേസ് നൽകിയതിന് പിന്നാലെയാണ്, മർദനക്കേസിലെ പ്രതികളിലൊരാളുടെ ബന്ധുവായ തൃപ്പൂണിത്തുറ സ്വദേശിനിയായ 50-കാരി പോലീസിൽ ഡോക്ടർക്കെതിരേ പീഡന പരാതി നൽകുന്നത്.
ഒക്ടോബർ 10-ന് വൈകീട്ട് 7.30-ഓടെ ഇൻഫോപാർക്കിലെ സ്വകാര്യ ഹോട്ടലിന് സമീപത്തുനിന്ന് പ്രതിയായ ഡോക്ടർ പരാതിക്കാരിയെ സ്വന്തം കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. അടുത്തുള്ള ബാറിലെത്തിച്ച് മദ്യം നൽകി അവശയാക്കിയശേഷം, മറ്റൊരു ഹോട്ടൽ മുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരി മുൻപ് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നു.
Content Highlights: Police recovered explicit videos of around twelve women from the absconding doctor's mobile phone., The prime accused, Dr. John Varghese, is currently absconding and a lookout notice is expected soon., The case stems from a complaint filed by a 50-year-old woman regarding an incident on October 10 near Infopark.
Published: 07 Nov 2026, 10:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented