പയ്യന്നൂർ: സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് പണവുമായി യുവാവ് ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ പയ്യന്നൂർ പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്തെ ചിറ്റാരിക്കാൽ കുന്നുംകൈ സ്വദേശി ജിൻസിന്റെ ഉടമസ്ഥതയിലുള്ള കെസ്റ്റർ ഗ്രാഫിക്സ് സ്ഥാപനത്തിലാണ് സംഭവം.
സ്ഥാപനത്തിലെ ജീവനക്കാരി മാതമംഗലം സ്വദേശിനി നിവ്യ ഭക്ഷണം കഴിക്കുമ്പോഴാണ് അജ്ഞാതനായ യുവാവ് സ്ഥാപനത്തിലേക്ക് കയറിവന്നത്. സ്ഥാപന ഉടമ പിലാത്തറയിലെ ഓഫീസിലാണെന്ന് ജീവനക്കാരി പറഞ്ഞപ്പോൾ ജിൻസിനെ ഫോണിൽ ബന്ധപ്പെട്ട് സംസാരിക്കുന്നതായി യുവാവ് തെറ്റിദ്ധരിപ്പിച്ചു. ജയകുമാർ എന്നയാൾ വരുമെന്നും 27,000 രൂപ തരുമെന്നും വാങ്ങിവെക്കണമെന്നും ഇവിടെ രണ്ടായിരം രൂപയുണ്ട് അത് തരാൻ ഉടമ പറഞ്ഞതായും യുവാവ് ജീവനക്കാരിയോട് പറഞ്ഞു.
മേശയിൽ 1500 രൂപയേയുള്ളൂവെന്ന് പറഞ്ഞ് ജീവനക്കാരി മേശയുടെ മുകളിൽവെച്ച് പണം എണ്ണിക്കാണിക്കുന്നതിനിടെ യുവാവ് പണവുമായി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകി. കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയിൽനിന്ന് തട്ടിപ്പുകാരന്റെ ദൃശ്യം പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
Content Highlights: A man tricked an employee at Kester Graphics in Payyanur and stole money., The incident occurred near the Payyanur new bus stand around 1:30 PM on Tuesday.
Published: 10 Sept 2026, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented