പാലക്കാട്: മണ്ണാർക്കാട് ടൗണിൽ എ.ടി.എം. കൗണ്ടറിൽനിന്ന് പണം പിൻവലിച്ചിറങ്ങിയ വയോധികനിൽനിന്ന് മോഷ്ടാക്കൾ പണം തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെട്ടു. മണ്ണാർക്കാട് വടക്കുമണ്ണം ഐശ്വര്യയിൽ പരമേശ്വരൻ നായരുടെ പണമാണ് നഷ്ടപ്പെട്ടത്. എ.ടി.എമ്മിൽനിന്ന് പിൻവലിച്ച 40,000 രൂപയാണ് മോഷ്ടാക്കൾ കവർന്നത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30-ഓടെയായിരുന്നു സംഭവം. എ.ടി.എം. കൗണ്ടറിൽനിന്ന് പണം പിൻവലിച്ച് ബാഗിൽ വെച്ച് പുറത്തിറങ്ങുന്നതിനിടെയാണ് കവർച്ച നടന്നത്. ഹെൽമറ്റ് വച്ച് മുഖം മറച്ച രണ്ടുപേർ ഉള്ളിൽ കയറുകയും ഒരാൾ ബലമായി പരമേശ്വരൻ നായരുടെ ബാഗിൽ നിന്ന് പണമെടുക്കുകയുമായിരുന്നു. തുടർന്ന് മോഷ്ടാക്കൾ ബൈക്കിൽ കയറി രക്ഷപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണ്ണാർക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരമേശ്വരൻ നായരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബാങ്കിന് സമീപത്തെയും വഴിയോരങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പോലീസിന്റെ തിരച്ചിൽ പുരോഗമിക്കുകയാണ്.
Published: 10 Sept 2026, 08:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented