കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസറായ വിഷ്ണുവിനെയാണ് വിജിലൻസ് പിടികൂടിയത്.

To advertise here,

ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫീസർ പിടിയിലായത്. വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതായി നേരത്തേ വിജിലൻസിന് പരാതി ലഭിച്ചിരുന്നു.