മുംബൈ: മുംബൈയിലെ ജൂഹുവിൽ വെച്ച് ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിനുനേരെ നടന്ന വെടിവെപ്പിൽ വഴിത്തിരിവുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി പ്രതികൾ ടൈഗർ ഷ്‌റോഫ് ആയിരുന്നില്ല തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, മറ്റൊരു പ്രമുഖ വ്യക്തിയെ വധിക്കാനാണ് തങ്ങൾ മുംബൈയിൽ എത്തിയതെന്നും പിടിയിലായ ഷൂട്ടർമാർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. എന്നാൽ ആരെയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല.
മുൻകൂട്ടി നിശ്ചയിച്ച പ്രമുഖനിലേക്ക് എത്താൻ സാധിക്കാതെ വന്നതോടെയാണ് ഇവർ ടൈഗർ ഷ്‌റോഫിലേക്ക് മാറിയത്. നടന്റെ ആരാധകർ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം റീലുകളിൽ നിന്ന് ടൈഗർ ഷ്‌റോഫിന് പോലീസ് സുരക്ഷയില്ലെന്ന് മനസ്സിലാക്കിയ ഷൂട്ടർമാർ അദ്ദേഹത്തെ പിന്തുടരുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. അക്രമികൾക്ക് അഡ്വാൻസ് തുകയായി 50,000 രൂപ ലഭിച്ചിരുന്നു. വെടിവെപ്പിന് ശേഷം വിദേശത്ത് ജോലിയും കൂടുതൽ പണവും വാഗ്ദാനം ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
ഞായറാഴ്ച വൈകുന്നേരമാണ് നടന്റെ കാറിന് നേരെ വെടിവെപ്പുണ്ടായത്. ഫുട്‌ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന നടന്റെ കാറിന് നേരെ ഏഴ് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. തോക്ക് ജാം ആയതിനാലാണ് കൂടുതൽ വെടിവെക്കാൻ കഴിഞ്ഞില്ല. ആക്രമണത്തിൽ നടനും ഡ്രൈവർക്കും പരിക്കേറ്റെങ്കിലും ഇവർ വാഹനം ഓടിച്ച് രക്ഷപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പോലീസ് ഇവരെ പിടികൂടി. ബിഹാറിൽ നിന്നുള്ള ഹൃതിക് , ഹരിയാന സ്വദേശികളായ റെഹാൻ (18), ഫൂൽ സിങ് (18) എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. നടൻ സൽമാൻ ഖാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്ന് അനിൽ പണ്ഡിറ്റ് എന്നയാൾ ഓഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.
Content Highlights: Shooters confessed Tiger Shroff was not their primary target in Mumbai., Assailants tracked the actor using Instagram reels showing lack of police security., Attackers received an advance of 50,000 rupees and promises of foreign employment., Lawrence Bishnoi gang claimed responsibility for the attack due to ties with Salman Khan.
Published: 20 Oct 2026, 10:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented