
കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ അന്വേഷണം ഇതരസംസ്ഥാനക്കാരിലേക്ക് നീളുന്നു. പോലീസ് അറസ്റ്റ് ചെയ്ത പൂര്‍വവിദ്യാര്‍ഥികളായ ആഷിഖിനും ഷാലിഖിനും കഞ്ചാവ് കൊടുത്തത് ഇതരസംസ്ഥാനക്കാരനെന്ന് മൊഴി ലഭിച്ചു.. ആവശ്യത്തിനനുസരിച്ച് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്നതായിരുന്നു രീതി. മുന്‍കൂറായി പണം വാങ്ങിയും ഹോസ്റ്റലില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വിപുലമായ ഫണ്ട് ശേഖരണമാണ് ഹോസ്റ്റലില്‍ നടന്നത്. കഞ്ചാവ് ലഭിക്കാന്‍ മുന്‍കൂര്‍ ആയി പണം നല്‍കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കിയിരുന്ന രീതിയുണ്ടായിരുന്നു. കോളേജില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ ആഷിഖും ഷാലിഖുമാണ് ഹോസ്റ്റലില്‍ കഞ്ചവെത്തിച്ചതെന്ന് തൃക്കാക്കര എസിപി പി.വി. ബേബി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കേസില്‍ കെഎസ്‌യു നേതാവ് ആദിലിന്റേയും മറ്റൊരു വിദ്യാര്‍ഥിയായ അനന്തുവിന്റേയും പങ്കളിത്തം പരിശോധിക്കുന്നുണ്ടെന്ന് എസിപി വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്.
ഹോളി ആഘോഷത്തോടനുബന്ധിച്ച് വില്‍പനയ്ക്കും ഉപയോഗത്തിനുമായി ഹോസ്റ്റലിലെ രണ്ട് മുറികളില്‍ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് കണ്ടെത്തിയത്.
Content Highlights: Kerala drugBust: police investigates inter-State Link
Published: 15 Mar 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented