പനജി: നാലുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ബെംഗളൂരുവിലെ സ്റ്റാർട്ട്അപ് സി.ഇ.ഒ. സുചന സേത് ക്രൂരമായ കൊലപാതകം നടത്തിയത് വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ. മലയാളിയായ ഭര്‍ത്താവ് വെങ്കിട്ടരാമനുമായി ഏറെനാളായി പിരിഞ്ഞു താമസിക്കുന്ന സുചന മകനെ ആഴ്ചയിലൊരിക്കല്‍ അച്ഛനൊപ്പമയക്കണമെന്ന കോടതി ഉത്തരവില്‍ അസ്വസ്ഥയായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം സുചന കൈഞരമ്പ് മുറിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമം നടത്തിയതായും പോലീസ് പറയുന്നു.
2010-ലാണ് പശ്ചിമബംഗാള്‍ സ്വദേശിയും ബെംഗളൂരുവിലെ എ.ഐ. സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സി.ഇ.ഒ.യുമായ സുചന സേത്തും ഇന്തൊനേഷ്യയില്‍ ഐ.ടി. സംരംഭകനായ വെങ്കിട്ടരാമനും വിവാഹിതരാകുന്നത്. 2019-ല്‍ മകന്‍ ജനിക്കുമ്പോഴേക്കും ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുടലെടുത്തിരുന്നു. സാമ്പത്തികബാധ്യതകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം വിവാഹമോചനത്തില്‍ കലാശിച്ചു. 2022-ലാണ് ഇവര്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
Also Read
മകന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. സുചനയുടെ സംരക്ഷണത്തിലായിരുന്ന മകനെ ഞായറാഴ്ചകളില്‍ അച്ഛനൊപ്പമയക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതില്‍ തോന്നിയ വൈരാഗ്യമാണ് അരുംകൊലയിലേക്ക് യുവതിയെ നയിച്ചത്. വെങ്കിട്ടരാമന്റെ സംരക്ഷണയില്‍ മകന്‍ സുരക്ഷിതനാവില്ലെന്ന തോന്നല്‍ യുവതിക്കുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.
ഗോവയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് മകനെ കൊലപ്പെടുത്തിയ ശേഷം സുചന ഇടതു കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രക്തക്കറ പുരണ്ട ടവ്വല്‍ പോലീസ് മുറിയില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
വെങ്കിട്ടരാമന്‍ ഇന്തൊനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് കര്‍ണാടകയിലെത്തിയിട്ടുണ്ട്. അച്ഛനെത്തിയതോടെ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി പോലീസ് മുന്നോട്ടു പോകും. സുചനയ്‌ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്കൊപ്പം ഗോവ ബാലവകാശനിയമപ്രകാരവും കേസെടുക്കും.
കുട്ടിയുടെ മൃതദേഹം സുചന അറസ്റ്റിലായ അയ്മഗംലം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഗോവ പോലീസിന് കൈമാറും.
Content Highlights: suchana seth kills 4 year old son as court allows husband to meet him tried to commit suicide
Published: 10 Jan 2024, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented