ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ നടന്ന ഇരട്ടക്കൊലയ്ക്ക് പിന്നിൽ പ്രണയബന്ധത്തിലെ സംശയമെന്ന് പോലീസ്. കൊല്ലപ്പെട്ട മാലിനിയുടെ മുൻസുഹൃത്തായ സഞ്ജീവ് ആണ് പ്രതി. മാലിനിയെയും സുഹൃത്തായ രഞ്ജിത് കുമാറിനെയുമാണ് സഞ്ജീവ് വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു ക്രൂരകൊലപാതകം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
മാലിനിയും സഞ്ജീവ് ഗാന്ധിയും സഹപാഠികളായിരുന്നു. തിരുവണ്ണാമലൈ ജില്ലയിലെ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. കഴിഞ്ഞ വർഷം നടന്ന സ്‌കൂൾ റീയൂണിയനിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയിരുന്നു. തുടർന്ന് ഇവരുടെ പരിചയം പ്രണയബന്ധമായി വളർന്നു. എന്നാൽ അടുത്തിടെ മാലിനി ഇയാളിൽനിന്ന് അകന്നുതുടങ്ങിയതായി പൊലീസ് പറയുന്നു. ഇതിനിടെ മറ്റൊരു യുവാവായ രഞ്ജിത് കുമാറുമായി മാലിനി അടുപ്പത്തിലായെന്ന സംശയം സഞ്ജീവ് ഗാന്ധിക്കുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മാലിനിയും രഞ്ജിത് കുമാറും ബന്ധുക്കളാണ്. ഇരുവരും ഒരു ഹൗസിങ് പ്ലോട്ട് സന്ദർശിക്കാനായി കാറിലെത്തിയപ്പോഴായിരുന്നു ആക്രമണം. വാഹനത്തിൽനിന്ന് ഇറങ്ങിയ ഉടൻ സഞ്ജീവ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: A school reunion in Tamil Nadu rekindled an old acquaintance into a romantic relationship., Suspect Sanjay Gandhi grew suspicious after Malini distanced herself and grew close to relative Ranjith Kumar., Sanjay hacked Malini and Ranjith Kumar to death when they arrived in a car to visit a housing plot., Tamil Nadu police have arrested the accused and are investigating the sequence of events.
Published: 22 Nov 2026, 11:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented