കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോപ്‌കോണിൽ ഉപ്പുകുറഞ്ഞത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് പെട്ടിക്കട തൊഴിലാളികളും പോപ്‌കോൺ വാങ്ങാനെത്തിയവരും തമ്മിൽ സംഘർഷമുണ്ടായത്.

To advertise here,

തർക്കം പരിഹരിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസർമാരായ കെ. യദു, വിശാഖ് എന്നിവർക്ക് നേരെയും ആക്രമണമുണ്ടായി. പെട്ടിക്കട തൊഴിലാളിയായ ഇർഫാൻ പോലീസുകാരുടെ കോളറിൽ കുത്തിപ്പിടിക്കുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഇർഫാൻ ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.