
ബെംഗളൂരു: ബാഗല്‍കോട്ടില്‍ പാഴ്സലായെത്തിയ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവം കൊലപാതകശ്രമമെന്ന് പോലീസ്. ഇല്‍ക്കല്‍ സ്വദേശിനി ബസവരാജേശ്വരിയുടെ (37) കൈവിരലുകളാണ് കഴിഞ്ഞദിവസം അറ്റുപോയത്.
അയല്‍വാസിയായ ശശികലയുടെപേരില്‍ വന്ന പാഴ്സല്‍ തുറന്ന് ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴായിരുന്നു സ്ഫോടനം. പോലീസ് അന്വേഷണത്തില്‍ ഹെയര്‍ ഡ്രയറിനകത്ത് സ്ഫോടകവസ്തു ഉണ്ടായിരുന്നെന്ന് കണ്ടെത്തി. സംഭവത്തില്‍ കൊപ്പാളിലെ ഗ്രാനൈറ്റ് കമ്പനി സൂപ്പര്‍വൈസറായ സിദ്ധപ്പയെ പോലീസ് അറസ്റ്റുചെയ്തു. ശശികലയെ കൊല്ലാനായിരുന്നു പദ്ധതിയെന്ന് പോലീസ് കണ്ടെത്തി.
സിദ്ധപ്പയുമായി ബസവരാജേശ്വരിക്ക് ബന്ധമുണ്ടായിരുന്നെന്നും ഈ ബന്ധത്തില്‍നിന്ന് ബസവരാജേശ്വരിയെ പിന്തിരിപ്പിക്കാന്‍ ശശികല ഉപദേശിച്ചുവരുകയായിരുന്നെന്നും പോലീസ് പറഞ്ഞു. തങ്ങളുടെ ബന്ധത്തില്‍ ശശികല ഇടപെടുന്നതില്‍ രോഷംപൂണ്ട സിദ്ധപ്പ ശശികലയെ കൊല്ലാന്‍ പദ്ധതിയിട്ടു. ഇതിനായി ഹെയര്‍ ഡ്രയര്‍ വാങ്ങിയശേഷം ക്വാറികളില്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്റര്‍ സ്ഥാപിച്ചു. തുടര്‍ന്ന് പാഴ്സലായി ശശികലയുടെപേരില്‍ അയക്കുകയായിരുന്നു. എന്നാല്‍, അയല്‍വാസിയും സിദ്ധപ്പയുടെ സുഹൃത്തുമായ ബസവരാജേശ്വരിയാണ് പാഴ്സല്‍ തുറന്ന് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചത്. പിന്നാലെ ഹെയര്‍ ഡ്രെയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
Content Highlights: bagalkote hair dryer blast was a murder attempt
Published: 24 Nov 2024, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented