അഞ്ചൽ: ഭർത്താവുമായി പിണങ്ങി വാടകവീട്ടിൽ മറ്റൊരാൾക്കൊപ്പം താമസിച്ചുവന്ന യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കഴുത്തിനും കൈക്കും വെട്ടേറ്റ അശ്വതി (36) എന്ന യുവതിയെ പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഇടമൺ സ്വദേശി മനോജിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.
ഇവർ അഞ്ചുമാസമായി ഭർത്താവുമായി പിണങ്ങി അഞ്ചലിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. അഞ്ചലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്ലീനിങ് സ്റ്റാഫായ അശ്വതി, വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ജോലിക്ക് പോകുന്നതിനിടെ സ്കൂളിന് സമീപത്ത് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു.
Content Highlights: A 36-year-old woman named Aswathy was attacked by her husband in Anchal., The victim sustained severe cuts to her neck and hand., The couple had been separated for five months, with the victim living in a rented house., The accused, Manoj from Edamon, was arrested by Anchal police.
Published: 25 Sept 2026, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented