തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർഥിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഊരുപോയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ സോബക്ക് (20) ആണ് പിടിയിലായത്. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥി വിഘ്‌നേഷിനേ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആണ് അറസ്റ്റ്.

To advertise here,

പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ കോളേജിന് പുറത്ത് ബസ് സ്റ്റോപ്പിൽ ആയിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ പ്രദേശവാസികളായ സംഘം വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിനെ ഉടൻ തന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിലും എത്തിച്ചു. വിഘ്‌നേഷ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത ഒരു പ്രതി കൂടി പിടിയിലായിട്ടുണ്ട്.