ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് മാര്‍ച്ച് 03 വരെ അപേക്ഷിക്കാം. ആകെ 796 ഒഴിവുകളാണുള്ളത്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് അപേക്ഷിക്കുന്നവരും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതി പാസാകേണ്ടതുണ്ട്. മേയ് 31-നായിരിക്കും പ്രിലിമിനറി എഴുത്തുപരീക്ഷ.
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം
പ്രായം: 2020 ഓഗസ്റ്റ് ഒന്നിന് 21നും 32നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
അപേക്ഷ: https://upsconline.nic.in എന്ന വെബ്സൈറ്റില്‍ മാര്‍ച്ച് 03 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മാര്‍ച്ച് 12 മുതല്‍ 18 വരെ അപേക്ഷ പിന്‍വലിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും.
പരീക്ഷ: പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്. ഇതില്‍ യോഗ്യത നേടുന്നവര്‍ പിന്നീട് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം.
അപേക്ഷാ ഫീസ്: 100 രൂപ. വനിതാ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈനായോ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്.
Also Read...
സിവില്‍ സര്‍വീസസ് പരീക്ഷാ സിലബസ്
സിവില്‍ സര്‍വീസസ് ഒരുക്കം എങ്ങനെ? ഒന്നാം റാങ്കുകാരി പറയുന്നു
Content Highlights: UPSC invites applications for Civil Services Priliminary Exam 2020 to fill 796 vacancies
Published: 12 Feb 2020, 01:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented