മറ്റൊരു ഇന്ത്യന്‍ വംശജനായ ബിസിനസ് എക്‌സിക്യൂട്ടീവ് നികേഷ് അറോറയും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളുടെ പട്ടികയില്‍ ആദ്യ 10-ല്‍ ഇടം നേടിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സിഇഓ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ) ആയി ഇന്ത്യൻ വംശജനായ ഷങ്ക് മിത്ര. ലോകത്തെ ഏറ്റവും വലിയ സമ്പന്നനും സ്‌പേസ്എക്‌സ്, ടെസ്‌ല എന്നിവ അടക്കമുള്ളവയുടെ സിഇഓയുമായ ഇലോൺ മസ്‌കാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. യുഎസ് ആസ്ഥാനമായ ഹെൽത്ത് കെയർ - റിയൽ എസ്റ്റേറ്റ് ഭീമനായ വെൽടവറിന്റെ സിഇഒ ആണ് പ്രതിഫലത്തിൽ നിലവിൽ മസ്‌ക് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ഷങ്ക് മിത്ര. 821 മില്യൺ ഡോളറിന്റെ പ്രതിഫല പാക്കേജ് ലഭിച്ചതിനെത്തുടർന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
158 ബില്യൺ (15800 കോടി) ഡോളർ എന്ന ഭീമമായ തുകയാണ് മസ്‌കിന്റെ പ്രതിഫലം. മുൻ വർഷങ്ങളെ അപേക്ഷിച്ച് കമ്പനി സിഇഒമാർക്ക് വളരെ ഉയർന്ന ശമ്പള പാക്കേജുകളാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു.
തുടക്കം കൊൽക്കത്തയിൽ
കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്‌സിറ്റിയിൽനിന്നാണ് മിത്ര എൻജിനീയറിങ് പഠനം പൂർത്തിയാക്കിയത്. ഇൻസ്ട്രമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ആയിരുന്നു അദ്ദേഹത്തിന്റെ ബിരുദം. പിന്നീട് യുഎസിലേക്ക് താമസം മാറിയ അദ്ദേഹം കൊളംബിയ ബിസിനസ് സ്‌കൂളിൽ നിന്ന് അപ്ലൈഡ് വാല്യൂ ഇൻവെസ്റ്റിങ്ങിൽ എംബിഎ നേടി. ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ് മാനേജ്മെന്റ് രംഗത്തെ അദ്ദേഹത്തിന്റെ കരിയറിന് അടിത്തറ പാകിയത് ഇതാണ്.
വെൽടവറിൽ എത്തുന്നത് 2016-ൽ
വെൽടവറിൽ ചേരുന്നതിന് മുമ്പ് മിത്ര സിറ്റാഡൽ എൽഎൽസി, മില്ലേനിയം മാനേജ്മെന്റ് എന്നിവിടങ്ങളിൽ സുപ്രധാന പദവികളിൽ പ്രവർത്തിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസും ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോകളും കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ആരോഗ്യ സംരക്ഷണം, മുതിർന്നവരുടെ പാർപ്പിടം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിയൽ എസ്റ്റേറ്റ് -ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ആയ വെൽടവറിൽ മിത്ര 2016-ൽ ചേർന്നു. 2018-ൽ കമ്പനിയുടെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായ അദ്ദേഹം 2020-ൽ സിഇഒ ആയി.
ശമ്പളത്തിന്റെ ഭൂരിഭാഗവും ഓഹരികൾ
അദ്ദേഹത്തിന്റെ പാക്കേജിൽ ഏകദേശം 789 മില്യൺ (78.9 കോടി) ഡോളർ ഒക്ടോബറിൽ നൽകിയ ഓഹരികളാണ്. ഈ ഓഹരികളുടെ മൂല്യം 1 ബില്യൺ (100 കോടി) ഡോളർ കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. മിത്ര വെൽ ടവറിൽ തുടരുകയാണെങ്കിൽ മാത്രമേ 2031-ൽ അവശേഷിക്കുന്ന ഓഹരികളുടെ പകുതിയോളം ലഭിക്കൂ. ബാക്കിയുള്ള ഓഹരികൾ കമ്പനി വിവിധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെ ആശ്രയിച്ചിരിക്കും.
പ്രതിഫലത്തിൽ മുന്നേറി വെൽടവർ
വെൽടവറിലെ മറ്റ് മൂന്ന് എക്‌സിക്യൂട്ടീവുകൾക്കും 100 മില്യൺ ഡോളറിന് മുകളിൽ പ്രതിഫലം ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷത്തിനുള്ളിൽ നാല് എക്‌സിക്യൂട്ടീവുകൾക്ക് ഇത്രയും ഉയർന്ന പ്രതിഫലം ലഭിക്കുന്ന അപൂർവ കമ്പനികളിൽ ഒന്നായി ഇതോടെ വെൽടവർ മാറി.
മറ്റൊരു ഇന്ത്യൻ വംശജനായ ബിസിനസ് എക്‌സിക്യൂട്ടീവ് നികേഷ് അറോറയും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളുടെ പട്ടികയിൽ ആദ്യ 10-ൽ ഇടം നേടിയിട്ടുണ്ട്. പാളോ ആൾട്ടോ നെറ്റ്വർക്ക്‌സിൽ നിന്നുള്ള 100 മില്യൺ ഡോളർ മൂല്യമുള്ള പ്രതിഫല പാക്കേജുമായി എട്ടാം സ്ഥാനത്താണ് അറോറ.
Content Highlights: Shankh Mitra ranked as the world's second-highest-paid CEO in 2025 with $821 million., Compensation is primarily driven by long-term stock awards tied to strict performance targets., Mitra's career path includes Jadavpur University, Columbia Business School, and roles at Citadel., Welltower stands out with four executives earning over $100 million in the same fiscal year.
Published: 27 Jun 2026, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented