കാലിഫോർണിയ: കാലിഫോർണിയയിലെ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ നിന്ന് കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. 72-കാരിയായ അജിത് കൗറിനെ ഓഗസ്റ്റ് മുതലാണ് കാണാതായത്. ഒരു കനാൽ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയതെന്നെന്നും ഇത് കൗറിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സീറസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ഒക്ടോബർ 24 ശനിയാഴ്ച സീറസിലെ സെൻട്രൽ അവന്യൂവിനും കീസ് റോഡിനും സമീപമുള്ള 'ലോവർ ലാറ്ററൽ 3' കനാലിലാണ് ടർലോക്ക് ഇറിഗേഷൻ ഡിസ്ട്രിക്റ്റിലെ (TID) ജീവനക്കാരൻ മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശത്തെ കനാൽ ശൃംഖല നിയന്ത്രിക്കുന്നത് TID ആണ്, പതിവ് പരിശോധനയ്ക്കിടെയാണ് ജീവനക്കാരൻ മൃതദേഹം കണ്ടതെന്ന് പോലീസ് വ്യക്തമാക്കി.
2026 ഓഗസ്റ്റ് 23-നാണ് സീറസിലെ കാസ ഗ്രാൻഡെ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ നിന്ന് കൗറിനെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. അന്ന് പുലർച്ചെ 1:45-ഓടെ നഗരത്തിലെ വിറ്റ്മോർ അവന്യൂവിനും മിച്ച്ൽ റോഡിനും സമീപമാണ് അവരെ അവസാനം കണ്ടതെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഒക്ടോബർ 22-ന് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് പോലീസ് ഈ വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന് കിഴക്കുവശത്തുള്ള കനാലിലേക്ക് കൗർ കടന്നിരിക്കാം എന്നാണ് നിഗമനം. അവരെ കണ്ടെത്തുന്നതിനായി ലഭ്യമായ എല്ലാ സൂചനകളും പിന്തുടരുകയും വിപുലമായ തിരച്ചിൽ നടത്തുകയും ചെയ്തതിരുന്നതായി പോലീസ് വ്യക്തമാക്കി. സീറസിലുടനീളമുള്ള കനാൽ മേഖലകൾ ഉൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
കാണാതായവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച മെർസെഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ K-9 സ്‌നിഫർ നായയുടെ സേവനവും പോലീസ് പ്രയോജനപ്പെടുത്തിയിരുന്നു. കനാലുകൾ പരിശോധിക്കുന്നതിനായി അണ്ടർവാട്ടർ റിമോട്ട് സോണാർ ഡ്രോൺ ഉപയോഗിച്ച് സ്റ്റാനിസ്ലോസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് ഡൈവ് യൂണിറ്റും അന്വേഷണത്തിൽ പങ്കാളികളായിരുന്നു.
കൗർ സഞ്ചരിക്കാൻ സാധ്യതയുള്ള ജലപാതകൾ മാപ്പ് ചെയ്യുന്നതിനായി ഡിറ്റക്ടീവുകൾ TID-യുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഒടുവിൽ ശനിയാഴ്ച അവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം സ്റ്റാനിസ്ലോസ് കൗണ്ടി കോറണേഴ്സ് ഓഫീസിലേക്ക് (SCCO) അയച്ച ഉദ്യോഗസ്ഥർ, ഒക്ടോബർ 27-നാണ് ഇത് അജിത് കൗറിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
'ഈ സമയത്ത് കൗറിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും സീറസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു. ഈ വേർപാടിന്റെ വേദനയിൽ ഞങ്ങളുടെ പ്രാർത്ഥനകൾ അവർക്കൊപ്പമുണ്ട്. അന്വേഷണത്തിലുടനീളം സഹായിച്ച എല്ലാ ഏജൻസികളോടും ഉദ്യോഗസ്ഥരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു.' പോലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
Content Highlights: The body of 72-year-old Ajit Kaur, missing since August from a California apartment complex, was found in a canal by a Turlock Irrigation District employee during routine checks. Extensive search efforts included the use of K-9 units, underwater sonar drones, and collaboration with TID to map potential water routes Kaur might have traveled. The Ceres Police Department confirmed the identity of the body on October 27 and expressed condolences to Kaur's family, thanking all agencies involved in the investigation.
Published: 31 Oct 2026, 02:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented