
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ഐ.സി.എ.ആർ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഗവേഷണ പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ആകെ ഒരൊഴിവാണുള്ളത്. താൽകാലിക അടിസ്ഥാനത്തിലാകും നിയമനം.
അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലേതിലെങ്കിലും എം.എസ് സി അല്ലെങ്കിൽ എം.ടെക്, എം.സി.എയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. സ്റ്റാറ്റിസ്റ്റിക്കൽ ഡിസൈനിൽ പ്രവൃത്തിപരിചയം, സോഫ്റ്റ്വെയർ, മൊബൈൽ ആപ്പ്, വെബ് ഡെവലപ്മെന്റ് തുടങ്ങിയവയിലുള്ള പരിചയം, സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്വെയറുകളായ എസ്.എ.എസ്., ആർ, മാറ്റ്ലാബ് എന്നിവയിലുള്ള പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റകളുടെ കോപ്പിയും jrf.fradcmfri@gmail.com എന്ന ഇ-മെയിലിൽ ഓഗസ്റ്റ് ഒന്നിന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).
Content Highlights: Junior Research fellow vacancy in CMFRI
Published: 25 Jul 2021, 01:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented