കേന്ദ്രസർവീസിലെ സ്റ്റെനോഗ്രാഫർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്.എസ്.സി.) അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാംക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 1207 ഒഴിവാണ് നിലവിലുള്ളത്.ഗ്രൂപ്പ്-സി തസ്തികകളിൽ 93, ഗ്രൂപ്പ്-ഡി തസ്തികകളിൽ 1114 എന്നിങ്ങനെയാണ് ഒഴിവ്.

To advertise here,

യോഗ്യത: അംഗീകൃത സർവകലാശാല/ ബോർഡിൽനിന്ന് നേടിയ പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം.

പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് 200 മാർക്കായിരിക്കും. 200 ചോദ്യങ്ങളുണ്ടാവും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവേർനെസ് എന്നിവയിൽനിന്ന് 50 വീതം ചോദ്യങ്ങളും ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷനിൽനിന്ന് 100 ചോദ്യങ്ങളുമാണുണ്ടാവുക. രണ്ടുമണിക്കൂറാണ് പരീക്ഷാസമയം.

ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും പരീക്ഷ. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സ്റ്റെനോഗ്രഫി സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.

അപേക്ഷ: വിശദവിവരങ്ങൾ ssc.nic.in ൽ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം അപേക്ഷിക്കണം.

അവസാന തീയതി: ഓഗസ്റ്റ് 23-ന് രാത്രി 11.