കേരളത്തിലെ എൽ.പി., യു.പി., ഹൈസ്കൂൾ, ഭാഷാ-സ്പെഷ്യൽ അധ്യാപക നിയമനങ്ങൾക്കുള്ള കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബർ 2026 പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവൻ പുറപ്പെടുവിച്ചു.
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ. ആക്ട് 2009) അനുസരിച്ച് അധ്യാപകരുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കെ-ടെറ്റ് നടത്തുന്നത്.
നാല് കാറ്റഗറികൾ
കാറ്റഗറി 1 -ലോവർ പ്രൈമറി വിഭാഗം: കുറഞ്ഞത് 45 ശതമാനം മാർക്കോടെ പ്ലസ് ടുവും ടി.ടി.സി./ഡി.എൽ.എഡും (അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടുവും നാല് വർഷത്തെ ബിഎൽ.എഡ്./ഡി.എഡ്. സ്പെഷ്യൽ എജുക്കേഷനും
കാറ്റഗറി 2 -അപ്പർ പ്രൈമറി വിഭാഗം: ഏത് വിഷയത്തിലെയും ബിരുദത്തോടൊപ്പം ടി.ടി.സി./ഡി.എൽ.എഡ്. അല്ലെങ്കിൽ ബി.എഡും ആണ് അടിസ്ഥാന യോഗ്യത. കൂടാതെ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടുവും നാല് വർഷത്തെ ബി.എൽ.എഡ്. / ബി.എ. ബി.എഡ്./ബി.എസ്‌സി. ബി.എഡ്.
കാറ്റഗറി 3 -ഹൈസ്കൂൾ വിഭാഗം: ബന്ധപ്പെട്ട വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബി.എഡും (അല്ലെങ്കിൽ എം.എസ്‌സി. ബി.എഡ്.) ഉണ്ടായിരിക്കണം.
കാറ്റഗറി 4 -യു.പി. തലം വരെയുള്ള ഭാഷാ അധ്യാപകർ (അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു), കായികാധ്യാപകർ, ആർട്ട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റ് വിഭാഗം: പൊതുവിദ്യാഭ്യാസവകുപ്പ് നിഷ്കർഷിച്ചിട്ടുള്ള അക്കാദമിക്, അധ്യാപന പരിശീലന യോഗ്യതകൾ (ബന്ധപ്പെട്ട ഭാഷാ കോഴ്‌സുകൾ/ഡിപ്ലോമകൾ, ആർട്ട്/ക്രാഫ്റ്റ്/കായിക പരിശീലന സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ ഡിപ്ലോമകൾ) വേണം.
സംവരണം അർഹിക്കുന്ന എസ്.സി./എസ്.ടി./ഒ.ബി.സി./ഒ.ഇ.സി./പി.എച്ച്. വിഭാഗങ്ങളിൽപ്പെട്ടവർക്ക് അക്കാദമിക് യോഗ്യതയിലെ മാർക്കിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കുന്നതാണ്. കൂടാതെ ബി.എഡ്./ഡി.എൽ.എഡ്./ടി.ടി.സി. കോഴ്‌സുകളുടെ അവസാന വർഷത്തിലോ അവസാന സെമസ്റ്ററിലോ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾക്ക് പ്രോസ്പെക്ടസ് കാണുക
പരീക്ഷ
പരീക്ഷകൾ നവംബർ 14-നും 15-നും നടക്കും. 2.5 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ നെഗറ്റീവ് മാർക്കുകളില്ലാത്ത 150 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.
യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിന് 60 ശതമാനം (90 മാർക്ക്), എസ്.സി./എസ്.ടി./ഒ.ബി.സി./ഒ.ഇ.സി. വിഭാഗങ്ങൾക്ക് 55 ശതമാനം (82 മാർക്ക്), ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം (75 മാർക്ക്) എന്നിങ്ങനെ മാർക്ക് ലഭിക്കണം.
അപേക്ഷ
ഓൺലൈൻ രജിസ്‌ട്രേഷൻ ktet.kerala.gov.in വഴി സെപ്റ്റംബർ 23-ന് ആരംഭിക്കും. അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനും ഫൈനൽ പ്രിന്റൗട്ട് എടുക്കുന്നതിനുമുള്ള അവസാന തീയതി ഒക്‌ടോബർ മൂന്ന്. ഹാൾടിക്കറ്റുകൾ നവംബർ നാല് മുതൽ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. വിവരങ്ങൾക്ക്: 0471-2548832, 0471-2546833 | ktet.helpdesk@gmail.com
Content Highlights: KTET September 2026 notification released for LP, UP, High School, and Language/Special teachers
Published: 22 Sept 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented