എയർഫോഴ്സിൽ അഗ്‌നിവിർ റിക്രൂട്ട്‌മെന്റിനുള്ള (02/2027) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. സെലക്ഷൻ ടെസ്റ്റ് 2026 സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കും.
പ്രായം: അപേക്ഷകർ 2005 ജൂലായ് 1-നും 2010 ജനു വരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതികളും ഉൾപ്പെടെ.
വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു/ തത്തുല്യം. അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിലൊന്നിൽ നേടിയ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ദ്വിവത്സര വൊക്കേഷണൽ കോഴ്‌സ്.
അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ/സൈൻ-അപ് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ജൂലായ് 6-ന് രാവിലെ 11 മുതൽ അപേക്ഷിക്കാം. അവസാന തീയതി: ജൂലായ് 26 (രാത്രി 11 വരെ) അപേക്ഷിക്കാം.
18 വയസ്സ് തികയാത്തവർ രക്ഷിതാവിന്റെ ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://iafrecruitment.edcil.co.in/agniveervayu/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Content Highlights: Recruitment for Agniveer Vayu batch 02/2027, Open for both male and female unmarried candidates, Selection test scheduled for September 22-23, 2026, Application window: July 6 to July 26, 2026, Educational criteria includes Plus Two or 3-year Engineering Diploma
Published: 25 Jun 2026, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented