മൈസൂരു: ഇൻഫോസിസിൽ ട്രെയിനികളെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ ആവശ്യമായ നടപടിസ്വീകരിക്കാൻ കേന്ദ്ര തൊഴിൽമന്ത്രാലയം കർണാടകയോട്  ആവശ്യപ്പെട്ടു. ഐ.ടി. തൊഴിലാളി യൂണിയൻ കേന്ദ്ര തൊഴിൽമന്ത്രാലയത്തിന് പരാതിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

To advertise here,

കർണാടക തൊഴിൽവകുപ്പിനാണ് കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചത്. ഇതേത്തുടർന്ന് ലേബർ കമ്മിഷണർ ഇൻഫോസിസിലെത്തി വിവരങ്ങൾ ശേഖരിച്ചു.

ഇൻഫോസിസിന്റെ നടപടി നിയമവിരുദ്ധവും അധാർമികവും തൊഴിൽനിയമങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റാണ് കേന്ദ്രത്തിന് പരാതിനൽകിയത്. 400-ഓളം ട്രെയിനികളെ നിർബന്ധമായി പിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് യൂണിയന്റെ പരാതിയിൽ സൂചിപ്പിച്ചു. ഭീഷണിപ്പെടുത്തിയാണ് രാജിക്കത്തിൽ ഒപ്പിട്ട് വാങ്ങിക്കുന്നത്. ഇതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.