നിങ്ങൾ ഒരു ഓഫീസിൽ കയറി, വർഷങ്ങളോളം ഒരേ പണി ചെയ്ത്, മെല്ലെ മെല്ലെ തലപ്പത്തേക്ക് കയറുന്ന ആ പഴയ 'കരിയർ ലാഡർ' സ്റ്റൈൽ ഓർമ്മയുണ്ടോ?. അതൊക്കെ പഴങ്കഥയായി മാറുകയാണ്. ഇന്നത്തെ ജനറേഷൻ സെഡ് ജീവനക്കാർക്ക് വേണ്ടത് വെറും പ്രമോഷനുകളല്ല, പകരം പുതിയ കാര്യങ്ങൾ പഠിക്കാനും വളരാനുമുള്ള അവസരങ്ങളാണ്.
ഗ്ലാസ്‌ഡോറിന്റെ 2025-ലെ വർക്ക്പ്ലേസ് ട്രെന്റ് റിപ്പോർട്ട് പ്രകാരം, പത്തിൽ ഏഴ് ജെൻസി ജീവനക്കാരും മാനേജർ പദവികൾ വേണ്ടെന്ന് വെക്കുന്നു. വലിയ ഉത്തരവാദിത്തങ്ങൾക്കൊപ്പം ആകർഷകമായ ആനുകൂല്യങ്ങൾ ഇല്ലെങ്കിൽ ഈ 'തലവേദന' ഏറ്റെടുക്കാൻ അവർ തയ്യാറല്ല. സ്ഥാനപ്പേരുകളേക്കാൾ ഉപരിയായി തങ്ങളുടെ കഴിവിനാണ് അവർ മുൻഗണന നൽകുന്നത്.
ലിങ്ക്ഡിൻ വർക്ക് ചേഞ്ച് റിപ്പോർട്ട് പ്രകാരം, നിർമിത ബുദ്ധി വരുന്നതോടെ 2030-ഓടെ നിലവിലുള്ള തൊഴിൽ സ്കില്ലുകളിൽ 70% മാറ്റം വരും. പുതിയ കാര്യങ്ങൾ പഠിക്കാനും കഴിവ് വർദ്ധിപ്പിക്കാനും യുവാക്കൾ ഇപ്പോൾ വലിയ രീതിയിൽ എ.ഐ ഉപയോഗിക്കുന്നു എന്നാണ് മൈക്രോസോഫ്റ്റിന്റെ വർക്ക് ഇൻഡെക്സ് ട്രെൻഡ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ, സ്ഥാനപ്പേര് കിട്ടുന്നതിനേക്കാൾ വേഗത്തിൽ പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനാണ് അവർ താല്പര്യപ്പെടുന്നത്.
റാൻഡ്‌സ്റ്റാഡ് നടത്തിയ പഠനത്തിൽ ജെൻസികൾ ശരാശരി ഒരു വർഷം മാത്രമേ ഒരു കമ്പനിയിൽ തുടരുന്നുള്ളൂ എന്ന് പറയുന്നുണ്ട്.
സ്ഥാനക്കയറ്റങ്ങൾ മാത്രം ലഭിക്കുന്ന കരിയർ ലാഡർ എന്നതിനു പകരം പകരം വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കും മാറി ജോലി ചെയ്യുന്ന രീതിയായ ലാറ്ററൽ ലാറ്റിസ് ആണ് ഇന്ന് പലരും തിരഞ്ഞെടുക്കുന്നത്. ഒരു സ്ഥലത്ത് തന്നെ തങ്ങിനിൽക്കാതെ, ബിസിനസ്സിന്റെ വിവിധ വശങ്ങൾ പഠിക്കുന്നത് കരിയറിന് കൂടുതൽ കരുത്ത് നൽകുമെന്ന് ഇവർ വിശ്വസിക്കുന്നു. ഇ.വൈ.യുടെ മൊബിലിറ്റി റീ ഇമാജിൻഡ് സർവേ പ്രകാരം 80 ശതമാനത്തിലധികം ഇന്ത്യൻ ജീവനക്കാരും ഇത്തരം ആഭ്യന്തര മാറ്റങ്ങളെ കരിയർ മെച്ചപ്പെടുത്താനുള്ള അവസരമായി കാണുന്നു.
Content Highlights: Driven by AI advancements and a desire for continuous learning over heavy management responsibilities, Gen Z employees are abandoning traditional corporate promotions in favor of skill-building and flexible lateral career moves.
Published: 12 Aug 2026, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented