വിവിധ സോണുകളിലായി 2,569 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്(ആര്‍ആര്‍ബി). ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) എന്നീ തസ്തികകളിലാണ് നിയമനം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in വഴി 2025 നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യതാ മാനദണ്ഡം
ജൂനിയര്‍ എഞ്ചിനീയര്‍(ജെഇ): സിവില്‍, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍, ടൂള്‍സ് & മെഷീനിങ്, ടൂള്‍സ് & ഡൈ മേക്കിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് എന്നിവയില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയോ ബി.എസ്.സി ബിരുദമോ ഉണ്ടായിരിക്കണം.
ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്):എന്‍ജിനിയറിങ്ങില്‍ ഏതെങ്കിലും വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ.
കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ): ഫിസിക്‌സും കെമിസ്ട്രിയും വിഷയങ്ങളായി, കുറഞ്ഞത് 45% മാര്‍ക്കോടെ ബി.എസ്.സി ബിരുദം നേടിയിരിക്കണം.
പ്രായപരിധി
2026 ജനുവരി 1-ന് അപേക്ഷകര്‍ക്ക് 33 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി), തുടര്‍ന്ന് രേഖാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പരീക്ഷാ രീതി
- സിബിടി ഒന്നാം ഘട്ടം: 100 മാര്‍ക്കിന്റെ 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍; സമയം - 90 മിനിറ്റ്.
- സിബിടി രണ്ടാം ഘട്ടം: 150 മാര്‍ക്കിന്റെ 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍; സമയം - 120 മിനിറ്റ്.
- രണ്ട് ഘട്ടങ്ങളിലും ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കായി കുറയ്ക്കും.
ശമ്പള സ്‌കെയില്‍
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷാ ഫീസ്
SC/ST, വനിതകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ന്യൂനപക്ഷ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് 250 രൂപയാണ് (സിബിടി ഒന്നാം ഘട്ടത്തില്‍ പങ്കെടുത്താല്‍ ബാങ്ക് ചാര്‍ജുകള്‍ കിഴിച്ച് ഈ തുക തിരികെ നല്‍കും).
മറ്റെല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും 500 രൂപയാണ് അപേക്ഷാ ഫീസ് (സിബിടി ഒന്നാം ഘട്ടത്തില്‍ പങ്കെടുത്താല്‍ ബാങ്ക് ചാര്‍ജുകള്‍ കിഴിച്ച് 400 രൂപ തിരികെ നല്‍കും).
അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ആര്‍ആര്‍ബിയുടെ ഔദ്യോഗിക പോര്‍ട്ടലായ rrbapply.gov.in സന്ദര്‍ശിക്കുക.
Content Highlights: Indian Railways announces 2569 vacancies for JE, DMS, CMA posts. Eligibility, age limit, selection process & salary details. Apply online by Nov 30, 2025.
Published: 05 Nov 2025, 09:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented