സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ പലതരമാണ്. കര്‍ക്കശക്കാരും, സ്‌നേഹസമ്പന്നരും, ഉദാരമനസ്‌കരും ഇതില്‍പ്പെടും. നിങ്ങള്‍ക്ക് വിമാന അപകടമോ മറ്റോ ഉണ്ടാകുകയാണെങ്കില്‍ വീട്ടില്‍ അറിയിക്കുന്നതിന് മുമ്പ് തന്നെ അറിയിക്കണം എന്ന് പറയുന്ന മാനേജറിനെ ഏത് ഗണത്തില്‍പ്പെടുത്തും? ഈയിടെ ഒരു മാനേജർ ഇങ്ങനെയൊരു കാര്യം പറഞ്ഞു. അതിനുള്ള കാരണം ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
ഗോങ് ചാ എന്ന കൊറിയന്‍ ബബിൾ ടീ സംരംഭത്തിൻ്റെ ദക്ഷിണ കൊറിയന്‍ ഫ്രാഞ്ചൈസിയുടെ മാനേജറാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഇത്തരത്തിലൊരു സന്ദേശം നല്‍കിയത്. ഡിസംബര്‍ 29-ന് ദക്ഷിണ കൊറിയയിലെ മൂവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മാനേജറുടെ സന്ദേശം.
"ഇന്നുണ്ടായ വിമാനാപകടത്തിന്റെ വാര്‍ത്ത നിങ്ങള്‍ കണ്ടുകാണുമല്ലോ. മറ്റു രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാന്‍ കമ്പനിയിലെ പലരും പോകുന്നുണ്ട്. നിങ്ങള്‍ പോകുന്ന വിമാനം അപകടത്തിലാവുകയാണെങ്കില്‍, അക്കാര്യം ആദ്യം എന്നെയറിയിക്കുക. വേറൊരാളെ ജോലിക്ക് നിയോഗിക്കാൻ വേണ്ടിയാണിത്. അതിനുശേഷം വീട്ടില്‍ അറിയിച്ചാല്‍ മതി. മറന്നുപോകരുത്." സ്ഥാപനത്തില്‍ ഇന്റേണായി ജോലി ചെയ്യുന്ന യുവാവ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സ്ഥാപനത്തിന്റെ കൊറിയൻ ഫ്രാഞ്ചൈസിയുടെ സാമൂഹിക മാധ്യമ പേജുകളിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മാനേജറുടെ ക്രൂരതയെ വിമര്‍ശിച്ച് കൊറിയന്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ അരങ്ങേറിയതായി സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മനസാക്ഷിയില്ലാതെ ഇത്തരം നിലപാടുകളെടുക്കുന്ന ബ്രാന്‍ഡ് ബഹിഷ്കരിക്കണമെന്നും ചിലര്‍ വിമര്‍ശിച്ചു.
എന്നാല്‍ കടുത്ത പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി മാനേജർ കൈപ്പടയിൽ തയ്യാറാക്കിയ ക്ഷമാപണം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കമ്പനി പങ്കുവെച്ചു. വിമാനാപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പോസ്റ്റ് തുടങ്ങുന്നത്. സ്റ്റോർ മാനേജറുടെ ഭാഗത്തുനിന്നുണ്ടായ അപാകതയിൽ വേദനിച്ചവർക്കും കുറിപ്പിൽ ക്ഷമ ചോദിക്കുന്നുണ്ട്.
ഇതിനു പിന്നിൽ പ്രവര്‍ത്തിച്ച സ്റ്റോര്‍ മാനേജറെ കുറ്റപ്പെടുത്തിയായിരുന്നു പോസ്റ്റ്. ഇന്റേണ്‍ഷിപ്പ് സമയത്ത് ഇതേ മാനേജര്‍ പലപ്പോഴായി ജീവനക്കാരെ പരീക്ഷിക്കുകയാണെന്നപേരില്‍ അപകീര്‍ത്തി സന്ദേശങ്ങള്‍ നല്‍കാറുണ്ടെന്നും ചിലര്‍ പ്രതികരിച്ചു. 2006-ല്‍ തായ്‌വാനില്‍ സ്ഥാപിതമായ സംരംഭമാണ് ഗോങ് ചാ.
തട്ടിക്കൊണ്ടു പോകാന്‍ ആരെങ്കിലും വന്നാല്‍ ലീവ് അനുവദിക്കാമോ എന്ന് ബോസിനെ വിളിച്ച് ചോദിക്കുന്ന ചൈനീസ് യുവതിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. നേരത്തെ വിളിച്ചറിയിക്കാത്തതിലെ അമര്‍ഷം മാനേജര്‍ കാണിക്കുന്നതും വൈറല്‍ വീഡിയോയുടെ കാണിച്ചിരുന്നു.
തായ്‌ലാന്‍ഡില്‍ നിന്ന് വന്ന ജെജു എയറിന്റെ ബോയിങ് 737-800 വിമാനമാണ് ബെല്ലി ലാന്‍ഡിങ് നടത്തി റണ്‍വേയും കടന്ന് സുരക്ഷാ മതിലില്‍ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിച്ചത്. 181 പേര്‍ ദാരുണമായി മരിച്ച അപകടത്തില്‍ നിന്ന് രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.
Content Highlights: Gong Cha manager, South Korea instructed interns to contact him first in case of accident
Published: 22 Jan 2025, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented