പന്ത്രണ്ടാം ക്ലാസ്സ് പാസ്സായവർക്ക് കേന്ദ്ര ഗവൺമെന്റ് സർവീസിൽ അവസരമൊരുക്കുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സി.എച്ച്.എസ്.എൽ.) പരീക്ഷക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എൽ.ഡി.ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. നിലവിൽ 2536 ഒഴിവുണ്ട്. കേരളത്തിൽ എട്ട് ജില്ലകളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.
സായുധ പോലീസ് സേനകളിലെയും ഡൽഹി പോലീസിലേയും സബ് ഇൻസ്‌പെക്ടർ നിയമനത്തിനായുള്ള പരീക്ഷയ്ക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ഈയാഴ്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1871 ഒഴിവുണ്ട്. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ഈ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. കേരളത്തിൽ എട്ട് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെ 225 ഒഴിവിലേക്കും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമെർ) നഴ്‌സിങ് ഓഫീസർമാരുടെ 243 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റു പ്രധാന തൊഴിൽവിജ്ഞാപനങ്ങൾ. സെപ്റ്റംബർ 14-ന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നവംബർ 25-ന് നടക്കുന്ന പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ പരീക്ഷയുടെ വിശദമായ സിലബസ് ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 14-ന് നടക്കുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് (മെയിൻ), നവംബർ 11-ന് നടക്കുന്ന അസിസ്റ്റന്റ് ജയിലർ (മെയിൻ) പരീക്ഷകൾക്കുള്ള മോക് ടെസ്റ്റും ഈ ലക്കത്തിലുണ്ട്. സെപ്റ്റംബർ 19-ന് ആരംഭിക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്കുള്ള തീവ്രപരിശീലനവും മാതൃകാപരീക്ഷയും എട്ട് സ്‌പെഷ്യൽ പേജുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 30-ന് നടക്കുന്ന കെ.എസ്.ഇ.ബി. വർക്കർ പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ 'ഗസ്സ് പേപ്പറും' കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി), ജൂനിയർ ലാബ് അസിസ്റ്റന്റ്, ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി) എന്നീ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്.
ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/
Content Highlights: Discover latest central and state government job vacancies including SSC CHSL with 2536 posts, SI, and Kerala PSC exam updates. Apply now!
Published: 14 Sept 2026, 02:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented