
കോട്ടയം: തിയേറ്ററിൽ സിനിമ കാണാൻ ചെന്ന കോട്ടയം ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരിയോട് ഒരു ജീവനക്കാരൻ പറഞ്ഞു. ‘മാഡം എനിക്കും സിവിൽസർവീസ് പരീക്ഷ എഴുതണമെന്നുണ്ട്. പക്ഷേ, പരിശീലനത്തിന് പണമില്ല’. ‘എന്തുകൊണ്ട് സിവിൽ സർവീസ്?’ കളക്ടർ ചോദിച്ചു. ‘ജനങ്ങളെ സേവിക്കണമെന്ന് ആഗ്രഹമുണ്ട്.’ -ആ യുവാവിന്റെ മറുപടിയിൽ കളക്ടർ ഒരു തീരുമാനമെടുത്തു. അത്തരം ആഗ്രഹമുള്ളവർക്ക് നേരിട്ടും ഓൺലൈനായും പരിശീലനം നൽകുക.
‘‘ജനസേവനം ചെയ്യാനുള്ള മനസ്സാണ് പ്രധാന യോഗ്യത. ഡിഗ്രി പാസായിരിക്കണം. ഒരുവിഷയം വിവിധതലത്തിൽ മനസ്സിലാക്കാൻ കഴിയണം. സിവിൽ സർവീസ് അത്ര ചെറിയ മത്സരപ്പരീക്ഷയല്ലെന്ന തിരിച്ചറിവും വേണം. വേറെ പരിശീലനത്തിന് പോകാൻ സാമ്പത്തികശേഷിയില്ലാത്തവർക്ക് മുൻഗണന’’, വിഗ്‌നേശ്വരി നയം വ്യക്തമാക്കി. 30 പേർക്ക് സൗജന്യ പരിശീലനം നൽകാൻ തന്റെ അവധിദിവസങ്ങളാണ് കളക്ടർ ഉപയോഗിക്കുക.
‘‘അതൊരു സ്വപ്നമായി കരുതുന്നവർക്ക് ഇന്ന് വേണമെങ്കിൽ ഇന്റർനെറ്റിന്റെ സൗകര്യം ഉപയോഗിച്ച് പഠിക്കാം. എന്നാൽ, ഒരു കൂട്ടായ്മയിലെ പഠനം കൂടുതൽ ഗുണംചെയ്യും. വിദ്യാർഥികളുടെ സ്വപ്നവും അഭിലാഷവുമാണ് പ്രധാനം. ആ സ്വപ്നത്തിലേക്കുള്ള യാത്രയിൽ നിങ്ങൾ തനിച്ചല്ല, ഞാനുമുണ്ട് ഒപ്പമെന്ന ഉറപ്പാണ് എനിക്ക് നൽകാനുള്ളത്. സ്വപ്‌നം സഫലമാക്കാൻ തന്ത്രങ്ങളും സൂക്ഷ്മനിരീക്ഷണങ്ങളും വേണം. ഭാവനയല്ല, യാഥാർഥ്യമാണ് നയിക്കേണ്ടത്’’-വിഗ്‌നേശ്വരി പറയുന്നു. ‘‘വളരെ കുറച്ചുസമയമേ എനിക്ക് െചലവഴിക്കാൻ കിട്ടൂ. അത് നന്നായി വിനിയോഗിക്കണമല്ലോ. അതുകൊണ്ട് ഏറ്റവും അർഹരായ ഉദ്യോഗാർഥികളെ കണ്ടെത്താനുള്ള ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയുണ്ടാകും.’’
ജനുവരി മൂന്നിന് വൈകീട്ട് അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ഏഴിന് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങും. സിവിൽ സർവീസ് പഠിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട ലിങ്ക് : https://docs.google.com/forms/d/1PQtT8FtKlQBmZIizn8ZuaaMa-NV7sU-Gcv3mdWt43UU/edit
Content Highlights: UPSC Coaching Programme, kottayam news, civil service coaching
Published: 23 Dec 2023, 10:18 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented