ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് റിസർച്ച് (DHR), 2026-27-ലേക്കുള്ള DHR വിദേശ ഫെലോഷിപ്പുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ആരോഗ്യ, ബയോമെഡിക്കൽ ശാസ്ത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ഗവേഷകർ, ശാസ്ത്രജ്ഞർ, അധ്യാപകർ, ആരോഗ്യ സംരക്ഷണ വിദഗ്ധർ എന്നിവർക്ക് വിദേശത്ത് ഹ്രസ്വകാല, ദീർഘകാലാടിസ്ഥാനത്തിൽ ഫെലോഷിപ്പ് പ്രോഗ്രാം ചെയ്യാം.
താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ജൂൺ 30-ന് വൈകുന്നേരം 5:00-ന് മുമ്പ് ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇന്ത്യയുടെ ആരോഗ്യ ഗവേഷണ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കുന്ന അന്താരാഷ്ട്ര അനുഭവപരിചയവും നൂതന പരിശീലന അവസരങ്ങളും നൽകുകയാണ് ഫെലോഷിപ്പ് ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 15 ദിവസം മുതൽ മൂന്ന് മാസം വരെ പ്രശസ്ത അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ പരിശീലനം ലഭിക്കും.
ഹ്രസ്വകാല ഫെലോഷിപ്പിന് അപേക്ഷിക്കുന്നവർ 57 വയസ്സിൽ താഴെയുള്ളവരായിരിക്കണം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും ആവശ്യമായ രേഖകളും ശ്രദ്ധാപൂർവ്വം പരിശോധിക്കാം.
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക DHR ഫെലോഷിപ്പ് അപേക്ഷാ പോർട്ടൽ സന്ദർശിക്കുക.
- ആവശ്യമായ വ്യക്തിഗത, തൊഴിൽ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- ഓൺലൈൻ അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
- മാർഗനിർദേശങ്ങളിൽ പറഞ്ഞിരിക്കുന്ന എല്ലാ ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യുക.
- അന്തിമ സമർപ്പണത്തിന് മുമ്പ് അപേക്ഷ പരിശോധിക്കാം
- 2026 ജൂൺ 30-ന് വൈകുന്നേരം 5:00-ന് മുമ്പ് ഓൺലൈനായി ഫോം സമർപ്പിക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയ, ഫെലോഷിപ്പ് ഷെഡ്യൂൾ, മറ്റ് പ്രധാന അറിയിപ്പുകൾ എന്നിവ സംബന്ധിച്ച അപ്ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.
Content Highlights: Open to researchers, scientists, and healthcare professionals in India., Offers both Short-Term (15 days to 3 months) and Long-Term fellowships., Application deadline is June 30, 2026, at 5:00 PM IST., Short-term fellowship applicants must be under 57 years of age., Focuses on international exposure and advanced biomedical training.
Published: 27 Jun 2026, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented