ഉടന്‍ ഒരു ജോലി കിട്ടാന്‍ ഏറ്റവും സാധ്യതയുള്ള കോഴ്സുകള്‍ തിരക്കി അച്ഛനമ്മമാരും കുട്ടികളും നെട്ടോട്ടമോടുന്ന അവസരത്തില്‍ ഷിക്കാഗോയിലെ ഒരു സ്ഥാപനം സര്‍വേ നടത്തി. ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും ഡിമാന്റുള്ള തൊഴില്‍ ഏതെല്ലാമെന്ന് കണ്ടുപിടിച്ച് ഒരു പട്ടിക തയ്യാറാക്കുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം. പട്ടികയില്‍ ഒന്നാമനായത് ആക്ച്വറിയായിരുന്നു. ഈ തൊഴിലെടുക്കുന്നവരെ ആക്ചൂറിയന്‍ എന്ന് പറയും. ഈ തൊഴില്‍ മേഖലയെ കുറിച്ചാണ് കരിയര്‍ ക്ലിനിക്കില്‍.

To advertise here,

ആദ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിച്ചത് ''അമിക്കബിള്‍ സൊസൈറ്റി ഫോര്‍ പെര്‍പെച്ച്വല്‍ അഷ്വറന്‍സ്'' എന്ന ബ്രിട്ടീഷ് സ്ഥാപനമാണ്. 1705-ല്‍ ലണ്ടനിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ആദ്യം ആരംഭിച്ചതല്ലെങ്കില്‍ത്തന്നെയും ഏറ്റവും ജനസമ്മതിയുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയാണ് ലൈഫ് ഇന്‍ഷൂറന്‍സ്. ഗൃഹനാഥന്റെ മരണം മൂലം കുടുംബത്തിനുസംഭവിക്കുന്നത് വ്യക്തിപരമായ നഷ്ടം മാത്രമല്ല, സാമ്പത്തികമായ തകര്‍ച്ച കൂടിയാണ്. വ്യക്തിപരമായ നഷ്ടം നികത്തുവാന്‍ സമൂഹത്തിനു കഴിയും. സാമൂഹികമായ ഈ പ്രാധാന്യമാണ് ലൈഫ് ഇന്‍ഷൂറന്‍സിന്റെ പ്രത്യേകത. ഇന്‍ഷൂര്‍ ചെയ്യപ്പെട്ട ആളുടെ മരണംമൂലം ഉണ്ടായേക്കാവുന്ന സാമ്പത്തികനഷ്ടം തങ്ങള്‍ നികത്താമെന്ന് ഇന്‍ഷൂറന്‍സ് കമ്പനി സമ്മതിക്കുന്നു. ഈ സാമ്പത്തികനഷ്ടം എത്രയാണെന്ന് ഇന്‍ഷൂറന്‍സ് പോളിസിയില്‍ സൂചിപ്പിച്ചിരിക്കും. അതിനെ അടിസ്ഥാനമാക്കിയാണ് ഇന്‍ഷൂറന്‍സ് പ്രീമിയം തീരുമാനിക്കുന്നതും.

ആക്ചൂറിയന്‍ ആകാം

ഇനി ഈ ആക്ച്വറി ആകുവാന്‍ നാം എന്തുചെയ്യണം എന്നു നോക്കാം. 1936-ല്‍ ലണ്ടനില്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ആണ് പരീക്ഷകള്‍ നടത്തുന്നത്. ഈ പരീക്ഷകള്‍ പാസായാല്‍ നിങ്ങള്‍ക്ക് അന്തര്‍ദ്ദേശീയമായി അംഗീകരിക്കപ്പെട്ട 'ഫെലോ ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ്' എന്ന യോഗ്യത ലഭിക്കുകയായി.ആക്ച്വറീസ് പരീക്ഷയ്ക്ക് ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, ധനകാര്യ മാനേജ്‌മെന്റ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളാണ് പ്രധാനമായും പഠിക്കേണ്ടത്. ലൈഫ് ഇന്‍ഷൂറന്‍സിലും ജനറല്‍ ഇന്‍ഷൂറന്‍സിലും ഈ വിഷയങ്ങളുടെ ഉപയോഗം, പെന്‍ഷന്‍ പദ്ധതികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പബ്ലിക് ലിമിറ്റഡ് കമ്പനികളില്‍ ഉള്ള നിക്ഷേപങ്ങള്‍ മുതലായവ ഈ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസിന്റെ പരീക്ഷകള്‍ പാസാകുന്നവരുടെ എണ്ണം വളരെ കുറവായതിനാല്‍ പല രാജ്യങ്ങളിലും ആക്ച്വറികള്‍ ഉന്മൂലനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ തൊഴിലിനെക്കുറിച്ചുള്ള അജ്ഞതയാണ് കൂടുതല്‍ മിടുക്കന്മാര്‍ ഇതില്‍ ചേരാതിരിക്കുവാനുള്ള കാരണം. ഈ ദുരിതത്തില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷിക്കുവാനാണ് ഇന്ത്യയില്‍ 'ആക്‌ച്വേറിയല്‍ സൊസൈറ്റി ഓഫ് ഇന്ത്യ' (ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്) സ്ഥാപിതമായത്.

ആക്‌ച്വേറിയല്‍ സൊസൈറ്റിയുടെ പരീക്ഷയ്ക്കിരിക്കുവാന്‍ തയ്യാറെടുക്കുന്നതിനുമുമ്പ് നിങ്ങള്‍ സ്വയം വിശകലനം നടത്തേണ്ടിയിരിക്കുന്നു. ഒരു ആക്ച്വറിയുടെ തൊഴില്‍, വെല്ലുവിളികള്‍ നിറഞ്ഞതാണ്. നല്ല കഴിവും അദ്ധ്വാനശീലവും വിദ്യാഭ്യാസവും ഉള്ളവരെ മാത്രം ആക്ച്വറിയായി മതി എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസിന്റെ നിലപാട്. അതിനാല്‍ പരീക്ഷ ഒരിക്കലും എളുപ്പമാകാറില്ല. (പാസായവരുടെ എണ്ണം കുറയുന്നത് വെറുതെയല്ല). കണക്കിലും സ്റ്റാറ്റിസ്റ്റിക്‌സിലും നല്ല താത്പര്യം ഉണ്ടായിരിക്കണം. വര്‍ഷങ്ങളോളം ബാലന്‍സ് തെറ്റാതെ പഠിക്കുകയും വേണം. ആക്ച്വറിയാകുവാന്‍ ഇറങ്ങി പുറപ്പെടുന്ന ഒരാളുടെ ധൈര്യം കെടുത്തുവാനല്ല ഇതെല്ലാം ഇവിടെ പറയുന്നത്. എവറസ്റ്റു കയറുവാന്‍ പോകുന്നയാള്‍ക്ക് കീഴക്കാംതൂക്കായ ശിഖരങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണമല്ലോ.

ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ജോലി ലഭിക്കുവാന്‍ ഇന്‍ഷൂറന്‍സ് മേഖലയിലെ യോഗ്യതകള്‍ ആവശ്യമില്ല. എന്നാല്‍ ജോലിയില്‍ പ്രമോഷന്‍ ലഭിക്കുവാന്‍ ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷകള്‍ വിജയിക്കണം.ഇന്‍ഷൂറന്‍സ് പോളിസികള്‍ ഏജന്റുമാര്‍ മുഖേനയാണ് വിറ്റഴിക്കപ്പെടുന്നത്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നു. പൊതുജനങ്ങളുമായി ഇടപഴകുവാനുള്ള കഴിവും അല്പം വാക് ചാതുര്യവുമുണ്ടെങ്കില്‍ ഇന്‍ഷൂറന്‍സ് ഏജന്റായി ശോഭിക്കാന്‍ കഴിയും. ലോകത്തില്‍ എവിടെ ഏതു രംഗത്ത് എത്തിപ്പെട്ടാലും ശരി നിങ്ങളുടെ കഴിവാണ് നിങ്ങളുടെ ഭാവി നിര്‍ണയിക്കുന്നത്. ഒരു പോളിസിയും വില്‍ക്കാന്‍ സാധിക്കാതെ നടക്കുന്ന ഇന്‍ഷൂറന്‍സ് ഏജന്റുമാരെ നമുക്ക് കാണാം. അതേസമയം ഒരു മാസം തന്നെ ലക്ഷക്കണക്കിന് സമ്പാദിക്കുന്ന ഏജന്റുമാരും ഉണ്ട്.

കണക്കിലും സ്റ്റാറ്റിസ്റ്റിക്‌സിലും മിടുക്കരായിരിക്കണം

ആക്ചൂറിയനാവാന്‍ ആഗ്രഹിക്കുന്നവര്‍ കണക്കിലും സ്റ്റാറ്റിസ്റ്റിക്‌സിലും മിടുക്കരായിരിക്കണം. കൂടെ കുറച്ചു ക്ഷമാശീലവും വേണം. ഇത്രയുമാണ് ലോകത്തിലെ ഏറ്റവും ഡിമാന്റുള്ള ജോലിക്ക് അര്‍ഹനാകുവാന്‍ നിങ്ങള്‍ക്ക് വേണ്ട കൈമുതല്‍. ഇന്‍ഷൂറന്‍സ് വ്യവസായത്തിലെ അപകടസാധ്യതകള്‍ കണക്കാക്കലും പ്രീമിയം തീരുമാനിക്കുകയും ചെയ്യുകയാണ് ഒരു ആക്ച്വറിയുടെ പ്രധാന ജോലി. ഉദാഹരണമായി ലൈഫ് ഇന്‍ഷൂറന്‍സ് തന്നെയെടുക്കാം. മെഡിക്കല്‍ രംഗത്തു വന്നിട്ടുള്ള നേട്ടങ്ങളും പോഷകാഹാരത്തിന്റെ ലഭ്യതയും സുരക്ഷിതത്വ മുന്‍കരുതലുകളും മൂലം ജനങ്ങളുടെ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. ഇന്‍ഷൂര്‍ ചെയ്യുന്നവരുടെ മരണനിരക്ക് കുറയുന്നത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ലാഭകരമാണല്ലോ. മരണ നിരക്ക് കുറയുമ്പോള്‍ ജനങ്ങള്‍ക്കു ജീവിതം ഇന്‍ഷൂര്‍ ചെയ്യുവാനുള്ള താത്പര്യം കുറയും. അപ്പോള്‍ തവണകളായി അടയ്‌ക്കേണ്ട പ്രീമിയം കുറയ്ക്കുകയോ, കൂടുതല്‍ സൗജന്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ ജനങ്ങള്‍ ഇന്‍ഷൂറന്‍സില്‍ ചേരുകയുള്ളു. പക്ഷേ പ്രീമിയം എത്രകണ്ടു കുറയ്ക്കും? മുപ്പത്തഞ്ചുവയസ്സുള്ള ഒരാള്‍ ഇന്‍ഷൂര്‍ ചെയ്യുവാന്‍ വന്നാല്‍ ഇന്ത്യയിലെ ഇപ്പോഴത്തെ മരണനിരക്കുപ്രകാരം അയാളുടെ പ്രതീക്ഷിക്കാവുന്ന ജീവിതകാലം എത്രയാണ്? അയാള്‍ ഒരു ലക്ഷം രൂപയ്ക്ക് ഇന്‍ഷൂര്‍ ചെയ്താല്‍ അയാള്‍ എത്ര പ്രീമിയം അടയ്ക്കണം? ഇതിനെക്കുറിച്ചെല്ലാം ആക്ച്വറി പട്ടികകള്‍ തയ്യാറാക്കും.

മുകളില്‍ പറഞ്ഞത് ഒരു ആക്ച്വറിയെ സംബന്ധിച്ച് വളരെ ചെറിയൊരു കാര്യം മാത്രം. വിഷമം പിടിച്ച സാമൂഹ്യപ്രശ്‌നങ്ങളും ബിസിനസിലെ ബുദ്ധിമുട്ടുകളുമെല്ലാം ആക്ച്വറിയുടെ പരിഗണനയില്‍ വരും. കണക്കിലും സ്റ്റാറ്റിസ്റ്റിക്‌സിലും ആക്‌ച്വേറിയന്‍ സയന്‍സിലുമുള്ള സാമര്‍ത്ഥ്യം ഉപയോഗിച്ച് അദ്ദേഹം ഈ പ്രശ്‌നങ്ങളെ വിശലനം ചെയ്യും.ഇന്ത്യയുടെ ഒരു കൃത്രിമ ഉപഗ്രഹം ശൂന്യാകാശത്തേക്കയയ്ക്കുകയാണ്. ഇന്‍ഷൂറന്‍സ് കമ്പനി അത് ഇന്‍ഷൂര്‍ ചെയ്യുന്നു. ഈ ഉപഗ്രഹത്തിന് അപകടം സംഭവിക്കുവാനുള്ള സാധ്യത എത്രയാണ്? ഇന്‍ഷൂര്‍ ചെയ്യുവാന്‍ ആവശ്യമായ പ്രീമിയം എത്ര വേണം? ഇതെല്ലാം ആക്ച്വറി കണക്കുകൂട്ടി കണ്ടുപിടിക്കും. ആടുമാടുകളെ ഇന്‍ഷൂര്‍ ചെയ്യുന്നതിലും വിള ഇന്‍ഷൂര്‍ ചെയ്യുന്നതിലും മറ്റുമുള്ള അപകടസാധ്യതകള്‍ വിശകലനം ചെയ്ത് ആക്ച്വറി ഓരോന്നിനും ബാധകമായ പ്രീമിയം തുക തീരുമാനിക്കും. കമ്പനികളിലെ ഓഹരി വാങ്ങുന്നതിലെ നഷ്ടസാധ്യതകള്‍പോലും ഒരു പ്രഗത്ഭനായ ആക്ച്വറിക്ക് പറയുവാന്‍ കഴിയും.

പുതിയ ഇന്‍ഷൂറന്‍സ് പദ്ധതികളും പെന്‍ഷന്‍ പദ്ധതികളും ആവിഷ്‌കരിക്കുകയാണ് ആക്ച്വറിയുടെ മറ്റൊരു ജോലി. ഈ പദ്ധതികള്‍ക്കെല്ലാം സാമ്പത്തികമായ അടിസ്ഥാനവും ന്യായീകരണവും ഉണ്ടായിരിക്കണമല്ലോ. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിബന്ധങ്ങളുടെ തീവ്രത കുറയ്ക്കുവാന്‍ തന്റെ കഴിവ് ഉപയോഗപ്പെടുത്തുന്ന ആക്ച്വറിയെ സാമൂഹിക ഗണിതശാസ്ത്രജ്ഞന്‍ എന്നും വിളിക്കാറുണ്ട്. ശുഷ്‌കാന്തിയുള്ള ഗവേഷകനും നിപുണനായ സൂത്രധാരനും പെട്ടെന്ന് ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാമര്‍ത്ഥ്യമുള്ളവനുമൊക്കെയായിരിക്കണം ആക്ച്വറി. അക്കൗണ്ടന്‍സിയും നിയമവും സാമ്പത്തികശാസ്ത്രവും കമ്പ്യൂട്ടര്‍ ഉപയോഗവുമെല്ലാം ആക്ച്വറിക്ക് പരിചിതമായിരിക്കണം. 

ഇന്‍ഷൂറന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് എന്നിവയിലും ആക്ച്വറിയുടെ കൈയുണ്ടാകും.വേണ്ടത്ര ആക്ച്വറികളെ ജോലിക്ക് ലഭിക്കാതെ ഇന്ത്യയിലേയും വിദേശത്തേയും ഇന്‍ഷൂറന്‍സ് കമ്പനികള്‍ ബുദ്ധിമുട്ടുന്നുണ്ട്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ മുതലായ വികസിത രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ആ രാജ്യങ്ങളില്‍ ആക്ച്വറികളെ ആവശ്യത്തിനുലഭിക്കുന്നില്ല. അതിനാല്‍ അവര്‍ വമ്പിച്ച ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ആക്ച്വറികളെ വശീകരിച്ചു കൊണ്ടുപോകുന്നുണ്ട്.അതേസമയം ഇന്ത്യയിലെ കാര്യം അതിലും രസകരമാണ്. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും മറ്റ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുമാണ് ആക്ച്വറികള്‍ക്കായി നെട്ടോട്ടമോടുന്നത്. പാസാകേണ്ട പരീക്ഷകളില്‍ പകുതി മാത്രം പാസായവരേയും വിളിച്ചുവരുത്തി ജോലി നല്കുകയാണ് ഈ കമ്പനികള്‍. കമ്പനിയുടെ ഉദ്യോഗസ്ഥനായി ശമ്പളവും വാങ്ങി കമ്പനി ഓഫീസിലെ കസേരയിലിരുന്നതിനുശേഷം നിങ്ങള്‍ കമ്പനിക്കുവേണ്ടി ജോലി ചെയ്യുകയൊന്നുംവേണ്ട. എങ്ങനെയെങ്കിലും ബുദ്ധിമുട്ടി പഠിച്ച് ബാക്കിയുള്ള പരീക്ഷകള്‍ കൂടി ഒന്ന് പാസായാല്‍ മതി. (നാലഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നിങ്ങള്‍ പരീക്ഷകളൊന്നും പാസാകാതിരുന്നാല്‍ അവര്‍ നിങ്ങളെ പിരിച്ചുവിടും. അത് കാര്യം വേറെ) പരീക്ഷകള്‍ പാസായാലോ, നിങ്ങള്‍ ഒരു ഇരുപതുവര്‍ഷം ജീവിച്ചതിനു തുല്യമായി. ഒരു സാധാരണക്കാരന്‍ ഇരുപതുവര്‍ഷം ആ കമ്പനികളില്‍ ജോലി ചെയ്താല്‍ എത്തിപ്പെടുന്ന സ്ഥാനത്തായിരിക്കും ഒരു പരീക്ഷ പാസായാല്‍ നിങ്ങള്‍ എത്തിപ്പെടുന്നത്.

എങ്ങനെ തുടങ്ങും?

ആക്ച്വറിയന്‍ ആകാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകാനെന്നതുപോലെ പരീക്ഷ പാസാകണം. ഇന്ത്യയില്‍ 'ആക്ച്വേറിയല്‍ സൊസൈറ്റി ഓഫ് ഇന്ത്യ' (ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ (https://www.actuariesindia.org)യാണ് പരീക്ഷകള്‍ നടത്തുന്നത്. ഈ പരീക്ഷ പാസായാല്‍ നിങ്ങള്‍ക്ക് ദേശീയമായി അംഗീകരിക്കപ്പെട്ട 'ഫെലോ ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ്' എന്ന യോഗ്യത ലഭിക്കും. കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ധനകാര്യ മാനേജ്മെന്റ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളാണ് പ്രധാനമായും ആക്ച്വറീസ് പരീക്ഷയ്ക്ക് പഠിക്കേണ്ടത്. ലൈഫ് ഇന്‍ഷൂറന്‍സിലും ജനറല്‍ ഇന്‍ഷൂറന്‍സിലും ഈ വിഷയങ്ങളുടെ ഉപയോഗം, പെന്‍ഷന്‍ പദ്ധതികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ ഉള്ള നിക്ഷേപങ്ങള്‍ മുതലായവ ഈ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറിയല്‍ ഓഫ് ഇന്ത്യ

ഇന്ത്യയിലെ ആക്ച്വറികള്‍ക്കായുള്ള ഏക ദേശീയ അപെക്സ് ബോഡിയാണിത്. ആക്ച്വറിയല്‍ സൊസൈറ്റി ഓഫ് ഇന്ത്യയെ 2006ലെ ആക്ച്വറീസ് ആക്ട് പ്രകാരം ഒരു ബോഡി കോര്‍പ്പറേറ്റാക്കി 1944 സെപ്റ്റംബറില്‍ ഇത് രൂപീകരിച്ചു. ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ് . ഇന്ത്യയിലെ ആക്ച്വറികളുടെ തൊഴില്‍ നിയന്ത്രിക്കുന്നതിനായി ആക്ച്വറീസ് ആക്ട് 2006 (2006 ലെ 35) പ്രകാരം സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ (മുമ്പ് ആക്ച്വറിയല്‍ സൊസൈറ്റി ഓഫ് ഇന്ത്യ) അംഗത്വത്തിന്റെ അസോസിയേറ്റ്ഷിപ്പ്, ഫെലോഷിപ്പ് ക്ലാസുകള്‍ നല്‍കുന്നു. എന്നിരുന്നാലും, സാധ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസോസിയേറ്റ്ഷിപ്പ് അല്ലെങ്കില്‍ ഫെലോഷിപ്പ് നേടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളായി പ്രവേശനം നേടിയിരിക്കണം. കോര്‍, സ്പെഷ്യാലിറ്റി ടെക്നിക്കല്‍, ആപ്ലിക്കേഷന്‍ പരീക്ഷകള്‍ക്കൊപ്പം ബ്രിട്ടീഷ് മോഡലിന് സമാനമാണ് പരീക്ഷാ ക്രമം. മെയ്, ജൂണ്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണയാണ് പരീക്ഷകള്‍ നടത്തുന്നത്. 2012 ജനുവരി മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശന പരീക്ഷ (Actuarial Common Entrance Test) നടത്താന്‍ തുടങ്ങി. പ്രവേശന പരീക്ഷ വിജയിക്കുന്ന അപേക്ഷകര്‍ക്ക് മാത്രമേ കോര്‍ ടെക്നിക്കല്‍ പേപ്പറുകള്‍ക്ക് ഹാജരാകാന്‍ കഴിയൂ. IAI യില്‍ അംഗമാകാനുള്ള മിനിമം യോഗ്യത പ്ലസ് ടുവും പ്രവേശന പരീക്ഷ (ACET) യിലെ വിജയവുമാണ്. ഉയര്‍ന്ന പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് ACET പരീക്ഷയുടെ ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.actuariesindia.org സന്ദര്‍ശിക്കുക. ആക്ച്വറിയുടെ തൊഴില്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. നല്ല കഴിവും അധ്വാനശീലവും വിദ്യാഭ്യാസവും ഉള്ളവര്‍ മാത്രം ഈ രംഗത്തേയ്ക്ക് വന്നാല്‍ മതിയെന്നാണ് ഇന്‍ സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസിന്റെ നിലപാട്. അതിനാല്‍ പരീക്ഷ ഒരിക്കലും എളുപ്പമാകാറില്ല. കണക്കിലും സ്റ്റാറ്റിസ്റ്റിക്സിലും നല്ല താത്പര്യം ഉണ്ടായിരിക്കണം. വര്‍ഷങ്ങളോളം ബാലന്‍സ് തെറ്റാതെ പഠിക്കുകയും വേണം.

കോളജ് തലത്തില്‍ ഇന്ത്യയില്‍ ഇത്തരത്തിലൊരു കോഴ്സ് ആദ്യമായി തുടങ്ങിയത് തിരുച്ചിറപ്പള്ളിയിലുള്ള ബിഷപ്പ് ഹെര്‍ബര്‍ കോളജിലാണ് അവിടെ പി.ജി. ഡിപ്ലോമ ഇന്‍ ആക്ച്വേറിയല്‍ സയന്‍സ് (പി.ജി.ഡി. എസ്.) എന്ന കോഴ്‌സാണുള്ളത്. ഏഷ്യയില്‍ ആദ്യമായി ആക്ച്വേറിയല്‍ സയന്‍സില്‍ എം.എസ്സി കോഴ്സ് ആരംഭിച്ചതും ഇതേ കോളജില്‍ തന്നെ. 50% മാര്‍ക്കോടെ കണക്ക് അഥവാ സ്റ്റാറ്റിസ്റ്റിക്സ് ബി.എസ്സി പരീക്ഷ പാസായവര്‍ക്ക് മേല്പറഞ്ഞ രണ്ട് കോഴ്സിനും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിലാസം: പ്രിന്‍സിപ്പല്‍, ബിഷപ് ഹെര്‍ബല്‍ കോളജ്, തിരുച്ചിറപ്പള്ളി - 620 017, Web: www.bhc.aci.in, E- mail: bhc_col.@yahoo.com ആക്ച്വേറിയല്‍ സയന്‍സ്/ഇന്‍ഷ്വറന്‍സ് കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ വിലാസം താഴെച്ചേര്‍ക്കുന്നു.

പഠനം കേരളത്തില്‍
M A College, Kothamangalam, Ernakulam - 686 666.
Course: M. Sc. (Acturial Science)
Eligibility: Graduation in any degree with Mathematics/Statistics as one of the subject of study
Website: www.macollege.ac.in

Dept. of Demography, University of Kerala, Thiruvananthapuram.
Courses: M. Sc. (Acturial Science), M. Phil. (Actuarial Science)
Eligibility for M. Sc. Programme: B. Sc. Mathematics / Statistics / Actuarial Science / Computer Science
Website: https://www.keralauniversity.ac.in

പഠനം ഇന്ത്യയില്‍

1. Christ University, Bangaluru.
2. Bishop Heber College, Thiruchirappilly.
3. V.O. Chidamabaram College, Thoothukkudi.
4. Gujarat University, Ahmedabad.
5. Amity University, Noida.
6. Annamalai University, Chidambaram.
7. Dibrigarh University, Dibrugarh.
8. University of Madras, Chennai.
9. Dr. M.G.R. Educational and Research Institute, Chennai
10. NITTE School of Management, Bangalore
11. B.S. Abdur Rahman Crescent Institute of Science & Technology, Chennai.
12. Shivaji University, Kolhapur.
13. Gurugram University, Gurgaon.
14. Patna University, Patna.
15. Himalayan University, Itanagar.
16. Maharishi University of Information Technology, Noida.
17. Andhra University, College of Science & Technology, Visakhapatnam.
18.  Sir Sitaram and Lady Shantabai Patkar College of Arts and Science, Mumbai.
19. Thakur College of Science and Commerce, Mumbai
20. Kavayitri Bahinabai Chaudhari North Maharashtra University,Jalgaon
21. Kumaun University SSJ Campus,Almora
22. Thanthai Hans Roever College,Perambalur
23. Annamalai University, Directorate of Distance Education,Annamalai
24. Institute of Actuarial and Quantitative Studies, Mumbai
25. Government College (Autonomous), Rajahmundhry
26. Shree L. R. Tiwari Degree College of Arts, Commerce and Science, Mumbai
27. Banaras Hindu University,Varanasi

ആക്ചൂറിയല്‍ സയന്‍സില്‍ ഫെല്ലോഷിപ്പ് നല്‍കുന്ന അന്തര്‍ദേശീയ സ്ഥാപനങ്ങള്‍
1 Institute of Actuaries of India (IAI)- India
2. Institute and Faculty of Actuaries (IFoA)-UK
3. Casuality Actuarial Society (CAS))- USA
4. Society of Actuaries (SOA) - USA
5. The Actuarial Society of South Africa(ASSA)
6. Institute of Actuaries of Australia
ഈ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് ഫെല്ലോഷിപ്പ് കരസ്ഥമാക്കിയവര്‍ 'അക്ചുറി (actuary)' എന്നു വിളിക്കപ്പെടുന്നു. നിലവില്‍ IAI യും IFoA ഒരേ മാതൃകയാണ് പരീക്ഷകളില്‍ പിന്തുടര്‍ന്നു പോരുന്നത്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പരീക്ഷകള്‍ നടത്തപ്പെടുന്നു. ഈ സ്ഥാപനങ്ങളില്‍ നിന്ന് ഫെല്ലോഷിപ്പ് കരസ്ഥമാക്കണമെങ്കില്‍ ആകെ 13 വിഷയങ്ങളാണ് ജയിക്കേണ്ടത്. IAl നിലവില്‍ ഇന്ത്യയില്‍ 16 കേന്ദ്രങ്ങളിലായി (https://actuariesindia.org/exam-centers) പരീക്ഷകള്‍ നടത്തി വരുന്നു. എന്നാല്‍ IFOA പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയാണ് നടത്തപ്പെടുന്നത്. ഒരു വിഷയം എത്ര പ്രാവശ്യം വേണമെങ്കിലും എഴുതാമെന്നതാണ് ഈ പരീക്ഷകളുടെ മറ്റൊരു പ്രത്യേകത.

പരീക്ഷകളെ പ്രധാനമായി നാല് സ്റ്റേജുകളായി തിരിച്ചിരിക്കുന്നു:

സ്റ്റേജ് 1: Core Principles: ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, സാമ്പത്തികം, ധനതത്വം എന്നിവ അടങ്ങിയ ഏഴു നിര്‍ബന്ധിത വിഷയങ്ങള്‍. വിദ്യാര്‍ത്ഥിയുടെ അനലിറ്റിക്കല്‍ പ്രാവീണ്യത്തോടൊപ്പം R എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്റ്റ് വെയറിലെ പ്രാവീണ്യവും ഈ ഘട്ടത്തില്‍ പരീക്ഷിക്കപ്പെടുന്നുണ്ട്.
സ്റ്റേജ് 2: Core Practices: മൂന്നു നിര്‍ബന്ധിത വിഷയങ്ങള്‍: കമ്മ്യൂണിക്കേഷന്‍, Excel, മോഡലിങ്ങ്. ഈ ഘട്ടത്തില്‍ വിദ്യാര്‍ത്ഥിയുടെ ആശയവിനിമയം നടത്താനുള്ള കഴിവ് പരീക്ഷിക്കപ്പെടുന്നു. അതായത്, ഡോക്യുമെന്റേഷന്‍, Excel, മോഡലിങ്ങ് എന്നിവ.
സ്റ്റേജ് 3: Specialist Principles: Life, Pension, Health and Care, Investment, Financial Derivatives, General Insurance (2 subiects) എന്നീ എട്ടു ഐഛിക വിഷയങ്ങളില്‍ നിന്ന് ഏതെങ്കിലും രണ്ടെണ്ണം തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത വിഷയത്തില്‍ ഒരു ആക്ചുറിയ്ക്കു വേണ്ട പ്രായോഗിക പരിജ്ഞാനം ഈ ഘട്ടത്തില്‍ പരീക്ഷിക്കപ്പെടുന്നു.
സ്റ്റേജ് 4: Specialist Advanced: ഏഴ് ഐഛിക വഷയങ്ങളില്‍ (സ്റ്റേജ് 3യില്‍ വിവരിച്ചിരിക്കുന്നു) ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത വിഷയത്തിലെ പ്രായോഗിക അറിവിന് ഉപരിയായി നിങ്ങള്‍ ഒരു പ്രശ്‌നത്തെ എങ്ങനെ സമീപിക്കുന്നു എന്നതാണ് ഈ ഘട്ടത്തില്‍ പരീക്ഷിക്കപ്പെടുന്നത്. മേല്‍ പറഞ്ഞ വിഷയങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ക്രമം പാലിക്കേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണമായി, ഒരു വിദ്യാര്‍ത്ഥിക്കു വേണമെങ്കില്‍ സ്റ്റേജ് 1നു മുന്‍പ് സ്റ്റേജ് 2വിലെ വിഷയങ്ങള്‍ എഴുതാവുന്നതാണ്.
പ്രവര്‍ത്തന മേഖല: മുകളില്‍ വിവരിച്ച വിഷയങ്ങളോടൊപ്പം R, Phython എന്നീ സോഫ്റ്റ് വെയറുകളിലോ Excel ലിലോ ഉള്ള പ്രാവീണ്യം ആക്ചുറിയുടെ പ്രവര്‍ത്തന മേഖലയ്ക്ക് മാറ്റുകൂട്ടുന്നു. തൊഴിലിന്റെ പാതയിലേക്ക് കടന്നു ചെല്ലുവാന്‍ കുറച്ച് വിഷയങ്ങളിലെ വിജയം മാത്രം മതിയാകും എന്നതാണ് ഈ പഠനമേഖലയുടെ ഒരു പ്രത്യേകത. എങ്കിലും, കടുത്ത അദ്ധ്വാനം ഇതിനു പിന്നില്‍ അനിവാര്യമാണെന്ന് ഇതോടൊപ്പം സൂചിപ്പിക്കുന്നു.

ആക്ച്ചൂറീസിന്റെ പ്രവര്‍ത്തന മേഖല വളരെ വ്യത്യസ്തമാണ്. അവയില്‍ ചിലതു മാത്രം താഴെ കൊടുക്കുന്നു. 1. ഇന്‍ഷുറന്‍സ് പ്രീമിയം കണക്കാക്കല്‍ (പ്രൈസിംഗ്) 2. ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസികളിലുള്ള ബാധ്യത കണക്കു കൂട്ടല്‍ (വാലുവേഷന്‍) 3. അസ്സറ്റ് ലയബിലിറ്റി മാനേജുമെന്റ് 4. റിസ്‌ക് മാനേജുമെന്റ് 5. അപ്രൈസല്‍ വാല്യു (മെര്‍ജര്‍ അല്ലെങ്കില്‍ അക്യുസിഷന്‍) 6. റിട്ടയര്‍മെന്റ്‌റ് ആനുകൂല്യങ്ങളുടെ വാലുവേഷന്‍ 7. ഇന്‍ഷുറന്‍സ് കമ്പനികളുടെ ബിസിനസ് പ്ലാനിംഗ് ശാസ്ത്ര സാങ്കേതിക വിദ്യയില്‍ വന്ന മാറ്റം ഈ മേഖലയിലും വന്‍മാറ്റങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. ഉദാഹരണത്തിന്, കാലാവസ്ഥയിലുള്ള മാറ്റം മുന്‍കൂട്ടി പ്രവചിക്കുന്ന ഒരു വിഭാഗം ഈ മേഖലയിലും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭാവിയില്‍ അപ്രതീക്ഷിത മാറ്റങ്ങളെ മുന്‍കൂട്ടി പ്രവചിക്കേണ്ട ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആക്ചുറീസിന്റെ സേവനം ആവശ്യമായി വന്നേക്കാം. ഇന്ത്യയില്‍ സ്വകാര്യ ഇന്‍ഷുറന്‍സു കമ്പനികളുടെ വരവോടു കൂടിയാണ് ആക്ചൂറിയല്‍ സയന്‍സ് മേഖലയില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ സംഭവിച്ചത്.

Key Points:

  • Actuary is a high-demand profession globally, specializing in calculating risks and premiums in the insurance industry.
  • To become an Actuary, you need to pass exams conducted by the Institute of Actuaries of India (IAI).
  • The IAI provides associate and fellowship memberships, requiring a minimum qualification of Plus Two and passing the Actuarial Common Entrance Test (ACET).
  • Actuarial science courses are offered at various institutes across India, including Bishop Heber College, Christ University, and Amity University.
  • The profession requires strong mathematical and statistical skills, analytical thinking, and a high level of dedication.