മുംബൈ: കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ്. കല്യാണരാമന്റെ ആത്മകഥ 'ദ ഗോള്‍ഡന്‍ ടച്ച്' നടനും കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസഡറുമായ അമിതാഭ് ബച്ചന്‍ പ്രകാശനംചെയ്തു.

To advertise here,

ചടങ്ങില്‍ ടി.എസ്. കല്യാണരാമനില്‍നിന്ന് ആദ്യപ്രതി ബച്ചന്‍ ഏറ്റുവാങ്ങി.

സ്വന്തം സംരംഭവുമായി മുന്നിട്ടിറങ്ങുന്ന ഏതൊരു സംരംഭകനും കഠിനമായ സാഹചര്യങ്ങളില്‍ വേണ്ട കാഴ്ചപ്പാടും വിശ്വാസവും നിശ്ചയദാര്‍ഢ്യവും പകര്‍ന്നുനല്‍കുന്ന കൈപ്പുസ്തകമാണ് ഈ ആത്മകഥയെന്ന് ബച്ചന്‍ പറഞ്ഞു.