കല്പറ്റ: ഓണാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി ബുക്‌സ് ഓണം ട്വന്റി 20 ഓഫർ കല്പറ്റ മാതൃഭൂമി ബുക്‌സിൽ തുടരുന്നു. 25 വരെ പുസ്തകം വാങ്ങുന്നവർക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഒപ്പം അടുത്ത പർച്ചേസിന് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്ന വൗച്ചറും നൽകും. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ഈ ഓഫറിൽ വാങ്ങാം.

To advertise here,

മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഏറ്റവുംപുതിയ പുസ്തകങ്ങളായ സാറാ ജോസഫിന്റെ 'ഓപ്പറ ബോക്‌സ്', ഇന്ദ്രൻസിന്റെ ആത്മകഥ 'ഇന്ദ്രധനുസ്സ്', ടി.എസ്. ദീപയുടെ 'ഓ ബിലാത്തി ഓമൽ കിനാത്തി' തുടങ്ങിയവയും സമീപകാല ബെസ്റ്റ് സെല്ലറുകളായ സന്തോഷ് ഏച്ചിക്കാനത്തിന്റെ 'മാതംഗലീല', ജോസഫ് അന്നംകുട്ടി ജോസിന്റെ 'ആരും കാണാത്ത യുദ്ധങ്ങൾ', 'കാന്തമലചരിതം' തുടങ്ങിയവയും ഇംഗ്ലീഷ് പുസ്തകങ്ങളായ അരുന്ധതിറോയിയുടെ 'മദർ മേരി കംസ് ടു മി', ഋഷിരാജ് സിങ്ങിന്റെ 'ഡു ഇറ്റ് ബെറ്റർ', ലെനയുടെ 'വുമൺ ഓ പോസ്' തുടങ്ങിയ പുസ്തകങ്ങളും കുട്ടികളുടെ ഹാരിപോർട്ടർ, വിമ്പി കിഡ്, ഡോർക്, ഡോഗ്മൻ സീരീസുകളും ഈ ഓഫറിൽ ലഭിക്കും. ഫോൺ: 8590601384