അറബി ഭാഷാപണ്ഡിതനും ചേന്ദമംഗല്ലൂര്‍ സുന്നിയ്യ അറബിക് കോളജ് അധ്യാപകനുമായ ഡോ. കെ. എം. അലാവുദ്ദീന്‍ പത്തനഴിയാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്

കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും മുൻ പത്രപ്രവർത്തകനും ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ കെ.വി. മോഹൻകുമാറിന്റെ നോവൽ 'ഉല: നിയോഗിയുടെ സഞ്ചാരങ്ങൾ, മസൂദിയുടെയും' അറബി പരിഭാഷ പുറത്തിറങ്ങി. അറബി ഭാഷാപണ്ഡിതനും ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളജ് അധ്യാപകനുമായ ഡോ. കെ. എം. അലാവുദ്ദീൻ പത്തനഴിയാണ് വിവർത്തനം നിർവ്വഹിച്ചത്.
കേരളത്തിന്റെ പ്രാചീനചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഒരു ബൗദ്ധസംസ്‌കൃതിയുടെ ഉന്മൂലനത്തിന്റെ കഥയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഉല' പ്രമേയമാക്കിയിരിക്കുന്നത്.
ബ്രാഹ്‌മണ അധിനിവേശത്തിനു ശേഷം എ.ഡി. പത്താം നൂറ്റാണ്ടുവരെ അറബിക്കടലിനോട് ചേർന്ന് കിടന്നിരുന്ന 'കരപ്പുറം' എന്ന പ്രദേശത്ത് നിലനിന്നിരുന്ന ആദി ദ്രാവിഡ -ബൗദ്ധ സംസ്‌കൃതിയും തുടർന്ന് അവിടെ രൂപംകൊണ്ട ബ്രാഹ്‌മണിക ആധിപത്യവുമാണ് നോവലിന്റെ ചരിത്രപശ്ചാത്തലം. ഒരു അറബി സഞ്ചാരിയുടെ ദൃഷ്ടിയിലൂടെ അന്നത്തെ കേരളത്തിന്റെ രേഖപ്പെടുത്തപ്പെടാതെ പോയ ചരിത്രവും ജനജീവിതവും സാംസ്‌കാരിക പരിവർത്തനങ്ങളും ശ്രദ്ധേയമായ ആഖ്യാനശൈലിയിൽ നോവൽ ആവിഷ്‌കരിക്കുന്നു.
Published: 06 Aug 2026, 02:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented