കാക്കനാട്: നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ ആദ്യപുസ്തകമായ 'ഓർമ്മകളും യാത്രകളും' മുൻനിർത്തി എഴുത്തിന്റെയും ജീവിതത്തിന്റെയും യാത്രാവഴികൾ പങ്കുവെയ്ക്കുന്ന 'മുഖാമുഖം' പരിപാടി ചൊവ്വാഴ്ച വൈകീട്ട് ആറിന് കാക്കനാട് മാതൃഭൂമി ബുക്‌സിൽ നടക്കും. ഷബിത അവതാരകയാകുന്ന ചടങ്ങിൽ ഷാനിമോൾ ഉസ്മാൻ വായനക്കാരുമായി സംവദിക്കും.

To advertise here,

കുട്ടനാടിന്റെ മണ്ണിൽനിന്ന് ഉയർന്നുവന്ന ഒരു സ്ത്രീയുടെ സാമൂഹികബോധത്തിന്റെ യാത്രയും സ്വകാര്യജീവിതത്തിൽനിന്ന് പൊതുജീവിതത്തിലേക്കുള്ള അനുഭവങ്ങളുമാണ് പുസ്തകത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. വിവരങ്ങൾക്ക് ഫോൺ: 81389 04214.