കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.ഡി. രാമകൃഷ്ണന്റെ 'ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി' എന്ന ചെറുകഥാസമാഹാരം എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍, എഴുത്തുകാരി ജിസ ജോസിന് നല്‍കി പ്രകാശനംചെയ്തു. ഏഴ് ചെറുകഥകള്‍ ഉള്‍പ്പെട്ട സമാഹാരമാണിത്. 

To advertise here,

വളരെ ലളിതമായ ഭാഷയില്‍ സ്ഫുടമായി കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ശൈലിയിലാണ് ടി.ഡി. രാമകൃഷ്ണന്‍ ഈ കൃതി രചിച്ചിരിക്കുന്നതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ആധികാരികമായ വിവരങ്ങളുടെ സ്തംഭത്തില്‍ ഉയര്‍ന്നിട്ടുള്ള സങ്കല്പത്തിന്റെ മായികഗൃഹമാണ് അദ്ദേഹത്തിന്റെ രചനയെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

ബന്ധമുള്ളതും ബന്ധമില്ലാത്തതും ഭാവനയുമൊക്കെ ചേര്‍ന്ന കഥകളാണ് സമാഹാരത്തിലുള്ളതെന്ന് ടി.ഡി. രാമകൃഷ്ണന്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. നോവലിസ്റ്റും നിരൂപകനുമായ രാജേന്ദ്രന്‍ എടത്തുംകര പുസ്തകം പരിചയപ്പെടുത്തി.