മലയാളിയുടെ വായനയ്ക്ക് എന്നും പ്രചോദനമായ സാഹിത്യപംക്തിയുടെ സമാഹരണം സ്വന്തമാക്കാനുള്ള അവസരം ഇനി രണ്ടുദിവസംകൂടി. മാതൃഭൂമി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ-പബ്ലിക്കേഷന്‍ പദ്ധതിയായ സാഹിത്യവാരഫലത്തിന്റെ ബുക്കിങ് ബുധനാഴ്ച അവസാനിക്കും. മൂന്നു വാരികകളിലായി 37 വര്‍ഷക്കാലം മലയാളസാഹിത്യകൃതികളെ വിമര്‍ശനവിധേയമാക്കുകയും ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളെയും പ്രവണതകളെയും അത്രയൊന്നും പരിചിതരല്ലാത്ത ഒട്ടേറെ എഴുത്തുകാരെയും പുസ്തകങ്ങളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയുംചെയ്ത എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം പുസ്തകരൂപത്തില്‍ മാതൃഭൂമി ബുക്‌സ് ജൂണില്‍ പ്രസിദ്ധീകരിക്കുകയാണ്.

To advertise here,

അനന്യം എന്നുമാത്രം വിശേഷിപ്പിക്കാവുന്ന ജനകീയ സാഹിത്യപംക്തിയായ സാഹിത്യവാരഫലം മലയാളിയുടെ വായനയെയും സാഹിത്യാഭിരുചിയെയും നിര്‍ണായകമായി സ്വാധീനിച്ചു. സാഹിത്യവും മറ്റു കലകളും തത്ത്വചിന്തയും രാഷ്ട്രീയവും കേരളീയജീവിതവുമെല്ലാം പരാമര്‍ശിക്കപ്പെടുന്ന ഒരു എന്‍സൈക്ലോപീഡിയ ആണ് സാഹിത്യവാരഫലം. എഴുത്തുകാരനും നിരൂപകനുമായ പി.കെ. രാജശേഖരനാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ആറ് വാള്യങ്ങളിലായി ആറായിരത്തോളം പേജുകളില്‍ ജൂണില്‍ പുറത്തിറങ്ങുന്ന 7500 രൂപ മുഖവിലയുള്ള ഈ പുസ്തകം ഇപ്പോള്‍ 4749 രൂപയ്ക്ക് കല്പറ്റ മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍ ബുക്ക് ചെയ്യാം. തവണകളായി അടയ്ക്കാനുള്ള സൗകര്യവും ഉണ്ട്. മാതൃഭൂമി ഓണ്‍ലൈന്‍ സ്റ്റോറായ mbibooks.com ലും പുസ്തകം ബുക്ക് ചെയ്യാം. ഫോണ്‍: 8590601384.