ദാർശനികനും മിസ്റ്റിക്കുമായ ഓഷോ രജനീഷിനെക്കുറിച്ചു മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാൽ എഴുതിയ കുറിപ്പുകളുടെ സമാഹാരം 'ഉള്ളം തൊട്ട ഉറവ ' പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഇന്ന് വൈകിട്ട് 4 മണിക്ക് കൊച്ചിയിൽ  നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് ഓഷോ ശിഷ്യയായ മാ അമൃത് സാധനയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

To advertise here,

ഓഷോ അറിവല്ല അനുഭവമാണെന്നും തനിച്ചാവുമ്പോഴെല്ലാം താൻ ഓഷോ ദർശനങ്ങളിൽ തല ചായ്ക്കാറുണ്ടെന്നും പറഞ്ഞ മോഹൻ ലാൽ ഓഷോ തന്നിലേക്കെത്തിയ കാലം ഓർമ്മിച്ചു.എന്നാൽ താൻ ഓഷോ ശിഷ്യനല്ലെന്നും, ആരും ആരുടേയും പിന്തുടർച്ചക്കാരനാവുകയോ നിഴലാവുകയോ ചെയ്യാനല്ല മറിച്ചു സ്വയം മനസിലാക്കാൻ ആണ് ഓഷോ ദർശനങ്ങൾ തന്നെ പഠിപ്പിച്ചതെന്നും അഭിപ്രായപ്പെട്ടു. സംഘർഷങ്ങൾ പെരുകുന്ന ലോകത്ത് ഓഷോ ദർശനങ്ങൾ പ്രസക്‌തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ സ്വാഗതം പറഞ്ഞത് മാതൃഭൂമി കൊച്ചി യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്റർ എസ് പ്രകാശ് ആണ്. ചടങ്ങിൽ എഴുത്തുകാരനും മാതൃഭൂമി ചീഫ് സബ് എഡിറ്ററുമായ ശ്രീകാന്ത് കോട്ടയ്ക്കൽ ആമുഖം പറഞ്ഞു. മാതൃഭൂമി ഡയറക്ടർ-ഡിജിറ്റൽ ബിസിനസ്, മയൂര ശ്രേയാംസ്‌കുമാർ ചടങ്ങിന് അധ്യക്ഷം വഹിച്ചു. ഫാദർ ബോബി ജോസ് കട്ടികാട് ആശംസാ പ്രസംഗം നടത്തി. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യ ദാസ് നന്ദി രേഖപ്പെടുത്തി.