തിരുവനന്തപുരം: മാതൃഭൂമി ബുക്സ് പ്രീപബ്ലിക്കേഷന്‍ പദ്ധതിയായി പ്രസിദ്ധീകരിച്ച സാഹിത്യവാരഫലം-ആറു വോള്യങ്ങള്‍ എം. കൃഷ്ണന്‍ നായരുടെ കുടുംബത്തിന് സമര്‍പ്പിച്ചു. കൃഷ്ണന്‍ നായരുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ എഡിറ്റര്‍ പി.കെ. രാജശേഖരന്‍ കുടുംബാംഗങ്ങള്‍ക്ക് പുസ്തകങ്ങള്‍ കൈമാറി.

To advertise here,

കൃഷ്ണന്‍ നായരുടെ മക്കളായ ഉഷ, രാധാ മുരളീധരന്‍, ലേഖാ ശശിധരന്‍, സുധാ നാരായണന്‍ നായര്‍, രമാ മോഹന്‍ എന്നിവരും പേരക്കുട്ടികളായ രാഖി, റോഷിത, റിങ്കു എന്നിവരും ചേര്‍ന്ന് ഏറ്റുവാങ്ങി. കൃഷ്ണന്‍ നായരുടെ മരുമക്കളായ ശശിധരന്‍ എം.ആര്‍, ടി.പി. ശാസ്തമംഗലം, മാതൃഭൂമി റീജിയണല്‍ മാനേജര്‍ ആര്‍. മുരളി സീനിയര്‍ മാനേജര്‍-ബുക്സ് കെ. നൗഷാദ്, മാനേജര്‍-സെയില്‍സ് എം. സിദ്ധാര്‍ത്ഥന്‍, ടെറിട്ടറി മാനേജര്‍ വി.ജെ. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.