കോഴിക്കോട്‌: വിശ്വസാഹിത്യത്തെയും എഴുത്തുകാരെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ ക്ലാസിക് കഥകളായി പലവട്ടം വിശേഷിപ്പിച്ച വിശ്വോത്തരകഥകളുടെ സമാഹാരമാണ് 'എം. കൃഷ്ണന്‍ നായര്‍ക്ക് പ്രിയപ്പെട്ട വിശ്വോത്തരകഥകള്‍'. രമാ മേനോന്‍ പരിഭാഷ നിര്‍വഹിച്ച പുസ്തകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. 

To advertise here,

ഗിദേ മോപ്പസാങ്, ആന്റണ്‍ ചെക്കോവ്, ബ്യോണ്‍സ്റ്റേണ്‍ ബ്യോണ്‍സണ്‍, സാകി, ഏണസ്റ്റ് ഹെമിംഗ്‌വേ, റുഡ്യാര്‍ഡ് കിപ്ലിങ്, ഇസാക് ബാബേല്‍, ആന്ദ്രേ പ്ലാറ്റനോവ്, വ്സവോലോദ് ഗാര്‍ഷിന്‍, ഹെന്റിക് ക്ലെയ്സ്റ്റ് എന്നിവരുടെ പത്ത് ക്ലാസിക് കഥകളാണ് പുസ്തകത്തിലുള്ളത്. 

സാഹിത്യവാരഫലം പംക്തിയുടെ സമ്പൂര്‍ണകൃതി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് മാതൃഭൂമി ബുക്‌സ് 'എം. കൃഷ്ണന്‍ നായര്‍ക്ക് പ്രിയപ്പെട്ട വിശ്വോത്തരകഥകള്‍' പുറത്തിറക്കുന്നത്.

സാഹിത്യവാരഫലത്തിന്റെ അനുബന്ധമായും വായിക്കാവുന്ന പുസ്തകമാണിത്.