മലയാളിയുടെ വായനയ്ക്ക് എന്നും പ്രചോദനമായ സാഹിത്യപംക്തിയുടെ സമാഹരണം സ്വന്തമാക്കാനുള്ള അവസരം മെയ് പതിനഞ്ചിന്
അവസാനിക്കും. മൂന്ന് വാരികകളിലായി 37 വര്‍ഷക്കാലം മലയാളസാഹിത്യകൃതികളെ വിമര്‍ശനവിധേയമാക്കുകയും ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളെയും പ്രവണതകളെയും അത്രയൊന്നും പരിചിതരല്ലാത്ത നിരവധി എഴുത്തുകാരേയും പുസ്തകങ്ങളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്ത എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം പുസ്തകരൂപത്തില്‍ മാതൃഭൂമി ബുക്‌സ് ജൂണില്‍ പ്രസിദ്ധീകരിക്കുകയാണ്. പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ പി. കെ. രാജശേഖരനാണ് ഈ പുസ്തകത്തിന്റെ എഡിറ്റര്‍.
അനന്യം എന്നുമാത്രം വിശേഷിപ്പിക്കാവുന്ന ജനകീയ സാഹിത്യപംക്തിയായിരുന്നു എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം. മലയാളിയുടെ വായനയേയും സാഹിത്യാഭിരുചിയേയും നിര്‍ണായകമായി സ്വാധീനിച്ച ഈ പംക്തിയുടെ സമാഹരണം പുസ്തകങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കും ലൈബ്രറികള്‍ക്കും ഒരു മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പാണ്.
6 വോള്യങ്ങളിലായി ആറായിരത്തോളം പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന 7500 രൂപ മുഖവിലയുള്ള ഈ പുസ്തകം ഇപ്പോള്‍ 4749 രൂപയ്ക്ക് ലഭിക്കും. മാതൃഭൂമി ഓണ്‍ലൈന്‍ സ്റ്റോറായ mbibooks.com ല്‍ പുസ്തകം ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 85906004084
Content Highlights: sahithyavaraphalam m krishnan nair prebooking offer ends up
Published: 15 May 2024, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented