അനന്യം എന്നു മാത്രം വിശേഷിപ്പിക്കാവുന്ന സാഹിത്യവാരഫലത്തിലൂടെ പുസ്തകപ്രേമികള്‍ക്ക് സുപരിചിതനായ എം. കൃഷ്ണന്‍ നായരുടെ ഓര്‍മദിനമാണ് ഇന്ന്.

To advertise here,

അദ്ധ്യാപകന്‍, നിരൂപകന്‍, പ്രഭാഷകന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ എം. കൃഷ്ണന്‍ നായര്‍ 2006 ഫെബ്രുവരി 23 നാണ് അന്തരിച്ചത്.

മൂന്ന് വാരികകളിലായി 37 വര്‍ഷക്കാലം മലയാളസാഹിത്യ കൃതികളെ വിമര്‍ശനവിധേയമാക്കുകയും ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളെയും പ്രവണതകളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്ത എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം  പുസ്തകരൂപത്തില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. വ്യക്തിചിത്രങ്ങള്‍, വേറിട്ട സാമൂഹികനിരീക്ഷണങ്ങള്‍, ചിരിയും ചിന്തയും സാധ്യമാക്കുന്ന ഫലിതങ്ങള്‍, ഭാഷ, എഴുത്ത് എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് സാഹിത്യവാരഫലം. പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ പി. കെ. രാജശേഖരനാണ് ഈ പുസ്തകത്തിന്റെ എഡിറ്റര്‍.

6 വോള്യങ്ങളിലായി ആറായിരത്തോളം പേജുകളില്‍ ജൂണില്‍ പുറത്തിറങ്ങുന്ന 7500 രൂപ മുഖവിലയുള്ള ഈ പുസ്തകം  ഇപ്പോള്‍ 4749 രൂപയ്ക്ക് ബുക്ക് ചെയ്യാം. പുസ്തകം ബുക്ക് ചെയ്യാന്‍ മാതൃഭൂമി ഓണ്‍ലൈന്‍ സ്റ്റോറായ mbibooks.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590604084.