കോഴിക്കോട് : ശാസ്ത്രനേട്ടങ്ങള്‍ക്ക് പിന്നില്‍ സുശക്തമായ ശാസ്ത്ര മാനേജ്മെന്റ് ആവശ്യമാണെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. ISRO ഡയറക്ടര്‍ ആയിരുന്ന ഇ.കെ. കുട്ടിയുടെ ആത്മകഥ 'ഇസ്റോയിലെ കുട്ടിക്കാലം' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നേടിയിട്ടുള്ള എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലും ഇത്തരത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച അനേകം മനുഷ്യരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒ-യിലെ ഇ.കെ. കുട്ടിയുടെ സേവനം ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. 

To advertise here,

യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷത വഹിച്ചു. ISRO ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മികച്ച സേവനം കാഴ്ചവെയ്ക്കാന്‍ ഇ.കെ. കുട്ടിയ്ക്ക് സാധിച്ചുവെന്ന് സഹപ്രവര്‍ത്തകനും സതീഷ് ധവന്‍ സ്പേസ് സെന്റര്‍ മുന്‍ ഡയറക്ടറുമായ പത്മശ്രീ എം. ചന്ദ്രദത്തന്‍ പറഞ്ഞു. ഡോ. കെ. ശ്രീകുമാര്‍ പ്രസംഗിച്ചു. എ. പി. അഹമ്മദ് പുസ്തകം പരിചയപ്പെടുത്തി. ഇ. കെ. കുട്ടി മറുപടി പ്രസംഗം നടത്തി. യു.കെ. ഷജില്‍ സ്വാഗതവും സുരേഷ് നീറാട് നന്ദിയും പറഞ്ഞു.